Cricket Cricket-International Top News

സിംബാബ്‌വെയെ പത്തുവിക്കറ്റിന് തകർത്ത് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം

August 18, 2022

author:

സിംബാബ്‌വെയെ പത്തുവിക്കറ്റിന് തകർത്ത് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 10 വിക്കറ്റിനാണ് ആതിഥേയരായ സിംബാബ്‌വെയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. 81 റണ്‍സോടെ ശിഖര്‍ ധവാനും 82 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ചുറി നേടി വിജയമൊരുക്കി. ശുഭ്മാന്‍ ഗില്‍ 72 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 82 റണ്‍സ് നേടിയും ശിഖര്‍ ധവാന്‍ 113 പന്തുകളില്‍ നിന്ന് ഒന്‍പത്‌ ബൗണ്ടറിയുടെ അകമ്പടിയോടെ 81 റണ്‍സുമാണ് എടുത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെയെ മൂന്ന് വിക്കറ്റ് വീതം നേടിയ ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് എറിഞ്ഞിട്ടത്. ബ്രാഡ് ഇവാന്‍സ് (33), റിച്ചാര്‍ഡ് ഗവാര (34), റെഗിസ് ചകാബ (35) എന്നിവര്‍ മാത്രമാണ് സിംബാബ്‌വെക്കായി ബാറ്റിംഗില്‍ തിളങ്ങിയത്.

Leave a comment