Cricket Cricket-International Top News

കൊടുങ്കാറ്റായി ദക്ഷിണാഫ്രിക്കൻ ബോളർമാർ, ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

August 17, 2022

author:

കൊടുങ്കാറ്റായി ദക്ഷിണാഫ്രിക്കൻ ബോളർമാർ, ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം മഴമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്. 61 റണ്‍സുമായി ഒലി പോപ്പും റണ്‍സൊന്നുമെടുക്കാതെ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ക്രീസില്‍.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്‍റിച്ച് നോര്‍ക്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയുമാണ് ഇംഗ്ലണ്ട് നിരയെ തകർത്തത്. പോപ്പിന് പുറമെ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടക്കാനായത്. 55-4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും പോപ്പും ചേര്‍ന്ന് 100 റണ്‍സിലെത്തിച്ചത്.

അലക്സ് ലീസ് (5), സാക്ക് ക്രോളി (9), ജോ റൂട്ട് (8), ജോണി ബെയർസ്റ്റോ (0), ബെന്‍ സ്റ്റോക്സ് (20), ബെൻ ഫോക്സ് (6) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. ആദ്യ ദിനം ചായക്ക് ശേഷം മഴയെത്തിയപ്പോള്‍ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് ചായ നേരത്തെയാക്കിയെങ്കിലും മഴ തുടര്‍ന്നതിനാല്‍ ആദ്യ ദിനത്തിലെ കളി ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് പരമ്പര.

Leave a comment