European Football Foot Ball Top News transfer news

ബ്രൈറ്റൺ താരം മോയിസസ് കൈസെഡോയെ ഉന്നമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

August 17, 2022

author:

ബ്രൈറ്റൺ താരം മോയിസസ് കൈസെഡോയെ ഉന്നമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഫ്രാങ്കി ഡിയോങ്ങിനെയും റാബിയോട്ടിനെയും ട്രാൻസ്ഫറിന്റെ കാര്യത്തിൽ യൂ-ടേൺ അടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത് ബ്രൈറ്റൺ താരം മോയിസസ് കൈസെഡോയെ. 20കാരനായ താരം ഈ സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ഇതോടെ ഇക്വഡേറിയൻ താരത്തെ പരിശീലകൻ എറിക് ടെൻ ഹാഗ് നേട്ടമിടുകയും ചെയ്‌തു.

എന്നാൽ മികച്ച മധ്യനിര താരത്തെ തേടുന്ന യുണൈറ്റഡിന് മോയിസസ് കൈസെഡോയെ സ്വന്തമാക്കണമെങ്കിൽ 40 മില്യണു മുകളിൽ മുടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഇതിനകം തന്നെ ബിസോമയെ വിറ്റ ബ്രൈറ്റൺ മധ്യനിരയിലെ ഒരു താരത്തെ കൂടെ വിൽക്കാൻ തയ്യാറായേക്കില്ല‌.

എന്നാൽ തന്റെ ഡ്രീം ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് പരസ്യമായി അടുത്തിടെ പ്രഖ്യാപിച്ച താരമാണ് മോയിസസ് കൈസെഡോ. ആയതിനാൽ മികച്ച ഓഫർ നൽകിയാൽ താരത്തിനെ എളുപ്പം റാഞ്ചാനാവുമെന്ന പ്രതീക്ഷയിലാണ് റെഡ് ഡെവിൾസ്. ഇക്വഡോർ ദേശീയ ടീമിനായി 20ൽ അധികം മത്സരങ്ങൾ കൈസെഡോ കളിച്ചിട്ടുള്ള പരിചയ സമ്പത്തും ടീമിന് ഗുണം ചെയ്‌തേക്കും.

Leave a comment