European Football Foot Ball Top News transfer news

പുലിസിച്ചിനെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ ടെൻ ഹാഗിന്റെ നീക്കം

August 17, 2022

author:

പുലിസിച്ചിനെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ ടെൻ ഹാഗിന്റെ നീക്കം

ചെൽസിയുടെ മുന്നേറ്റ താരമായ ക്രിസ്റ്റ്യൻ പുലിസിച്ചിനെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിക്കാനുള്ള അവസരം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. ന്യൂകാസിൽ യുണൈറ്റഡ്, യുവെന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരെല്ലാം ഈ അമേരിക്കൻ താരത്തിനായി രംഗത്തുള്ളതിനാൽ ടെൻ ഹാഗിനും കൂട്ടർക്കും അത്ര എളുപ്പത്തിൽ പുലിസിച്ചിനെ ക്ലബിലെത്തിക്കാനാവില്ല.

2019 ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 58 മില്യൺ പൗണ്ട് (70 മില്യൺ ഡോളർ) മുടക്കിയാണ് ചെൽസി ക്രിസ്റ്റ്യൻ പുലിസിച്ചിനെ സ്റ്റാംഫ്രോഡ് ബ്രിഡ്ജിലെത്തിക്കുന്നത്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന താരത്തിന്റെ സ്ഥാനം നിലവിൽ ബെഞ്ചിലാണ്. ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിന് മുമ്പ് കൂടുതൽ സമയം കളിക്കാൻ ആഗ്രഹിക്കുന്ന അമേരിക്കൻ താരം കിട്ടിയ അവസരം മുതലെടുത്ത് കൂടുമാറ്റത്തിന് തയാറെടുക്കുമെന്നാണ് വാർത്ത.

രണ്ട് വിങ്ങുകളിലും നമ്പർ 10 അല്ലെങ്കിൽ നമ്പർ 8 എന്നീ വ്യത്യസ്‌തമാർന്ന പൊസിഷനുകളിൽ കഴിക്കാനാവുമെന്നതാണ് പുലിസിച്ചിന്റെ മികവ്. നിലവിൽ യുണൈറ്റഡും ന്യൂകാസിലും എല്ലാം അത്തരം ഒരു കളിക്കാരെ തിരക്കുന്നുമുള്ളതിനാൽ കൂടുമാറ്റം അമേരിക്കൻ താരത്തിന് മുതൽക്കൂട്ടാവും. എന്നാൽ സ്ക്വാഡ് ഡെപ്ത്തിൽ വരുന്ന കുറവ് പരിഗണിച്ച് താരത്തെ വിൽക്കാനോ ലോണടിസ്ഥാനത്തിൽ നൽകാനോ ചെൽസി തയാറാവുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Leave a comment