European Football Foot Ball Top News transfer news

ബിസാക്കയെ ഒഴിവാക്കി മ്യൂനിയറിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

August 17, 2022

author:

ബിസാക്കയെ ഒഴിവാക്കി മ്യൂനിയറിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ആരോൺ വാൻ-ബിസാക്കയെ ഒഴിവാക്കി ബൊറൂസിയ ഡോർട്ട്മണ്ട് ഡിഫൻഡർ തോമസ് മ്യൂനിയറിനെ ടീമിലെത്തിക്കാനുള്ള നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. റൈറ്റ് ബാക്കിൽ ഡീഗോ ഡലോട്ടിന്റെ പകരക്കാരനായാണ് പരിചയ സമ്പന്നനായ ബെൽജിയൻ താരത്തെ എറിക് ടെൻ ഹാഗ് പരിഗണിക്കുന്നത്.

മ്യൂനിയറിന് വേണ്ടി 12.6 മില്യൺ പൗണ്ട് വരെ മുടക്കാൻ തയാറാണെന്നും ഡോർട്ട്മുണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ട്രാൻസ്ഫർ വിൻഡോ അടയുന്നതിന് മുമ്പ് ഒരു ടോപ്പ് ക്ലാസ് സെൻട്രൽ മിഡ്ഫീൽഡറെയും ഒരു എലൈറ്റ് സെന്റർ ഫോർവേഡിനെയും കൂടി ടീമിലെത്തിക്കാനും റെഡ് ഡെവിൾസ് നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.

ഇതിനു ശേഷമായിരിക്കും ആരോൺ വാൻ-ബിസാക്കയെ ഒഴിവാക്കി പകരം ഒരു റൈറ്റ് ബാക്കിനെ എത്തിക്കാൻ ക്ലബ് തുനിയുക. ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കാൻ മുൻ ക്ലബ് ക്രിസ്റ്റൽ പാലസ് 40 മില്യൺ പൗണ്ടിൽ താഴെ മുടക്കാൻ തയാറാണെന്നും വാർത്തകളുണ്ട്.

കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിനായി 17 ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി തോമസ് മ്യൂനിയർ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഡിഫെൻസിനൊപ്പം അറ്റാക്കിംഗിലും മികവുള്ളതാണ് മുപ്പതുകാരനായ ബെൽജിയം താരത്തെ സ്വന്തമാക്കാൻ എറിക് ടെൻ ഹാഗ് താത്പര്യപ്പെടുന്നത്.

Leave a comment