European Football Foot Ball Top News transfer news

യാൻ സോമറിനെ ഡി ഹെയയുടെ ബാക്കപ്പായി എത്തിക്കാൻ യുണൈറ്റഡിന്റെ നീക്കം

August 17, 2022

author:

യാൻ സോമറിനെ ഡി ഹെയയുടെ ബാക്കപ്പായി എത്തിക്കാൻ യുണൈറ്റഡിന്റെ നീക്കം

സ്പാനിഷ് ഗോൾ കീപ്പർ ഡി​ ​ഹെയക്ക് ബാക്ക് അപ്പ് ഓപ്ഷനെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ​ഗോളിയെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നു. ജർമൻ ക്ലബ് ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിന്റെ യാൻ സോമറിനെ സൈൻ ചെയ്യാനാണ് റെഡ് ഡെവിൾസ് സാധ്യതകൾ തേടുന്നത്.

അടുത്ത സീസണിൽ 33-കാരനായ സോമറിന്റെ കരാർ മോൻഷെൻ​ഗ്ലാഡ്ബാഷുമായി അവസാനിക്കാനിരിക്കുന്ന അവസരം ഉപയോഗിക്കാനാണ് യുണൈറ്റഡിന്റെ നീക്കം. ഡി​ ​ഹെയയാണ് നിലവിൽ വല കാക്കുന്നതെങ്കിലും കഴിഞ്ഞ മത്സരത്തിലെ ഉൾപ്പടെ നിരവധി പിഴവുകൾ താരം വരുത്തുന്നത് യുണൈറ്റഡിന് തലവേദനയായി മാറിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഡി ​ഗിയക്ക് ബാക് ആയി പരിചയസമ്പന്നനായി ​ഗോളിയെ വേണമെന്നാണ് ടെൻ ഹാ​ഗിന്റെ നിലപാട്. തുടർന്നാണിപ്പോൾ സോമറിനെ സൈൻ ചെയ്യാനുള്ള ആലോചന യുണൈറ്റഡ് നേതൃത്വത്തിൽ നടക്കുന്നതായി സ്വിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പ്രീമിയർ ലീ​ഗിലെ തന്നെ മറ്റ് ചില ക്ലബുകളും ഈ താരത്തെ നോട്ടമിട്ടതായാണ് റിപ്പോർട്ട്.

Leave a comment

Your email address will not be published. Required fields are marked *