Cricket Cricket-International Top News

വിൻഡീസിന് തിരിച്ചടി, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പ്രധാന മൂന്ന് താരങ്ങൾ പുറത്ത്

August 17, 2022

author:

വിൻഡീസിന് തിരിച്ചടി, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പ്രധാന മൂന്ന് താരങ്ങൾ പുറത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പ്രധാന മൂന്ന് താരങ്ങൾ പുറത്തായതോടെ വെസ്റ്റ് ഇൻഡീസ് ടീമിന് കനത്ത തിരിച്ചടി. ഈയിടെ മികച്ച ഫോമിലല്ലാതിരുന്ന ഇടംകൈയൻ ഷിമ്‌റോൺ ഹെറ്റ്‌മെയർ വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറിയപ്പോൾ കീമോ പോൾ പരിക്കേറ്റാണ് പിൻമാറിയത്.

അതേസമയം ഗുഡകേഷ് മോട്ടി ഇതുവരെ കൈയിലെ പരിക്കിൽ നിന്ന് മോചിതനായിട്ടില്ലാത്തതിനാലാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത്. ഹെറ്റ്മെയറിന് പകരക്കാരനായി ജെർമെയ്ൻ ബ്ലാക്ക്‌വുഡിനെ കരീബിയൻസ് നേരത്തെ ടീമിലേക്ക് തിരിച്ചു വിളിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരമായി കളിക്കുന്നുണ്ടെങ്കിലും 2015ന് ശേഷം ഇതാദ്യമായാണ് ബ്ലാക്ക്വുഡിനെ ഏകദിന ടീമിലേക്ക് വിളിക്കുന്നത്. മോട്ടിക്ക് പകരക്കാരനായി ലെഗ് സ്പിന്നർ യാനിക് കാരിയയെയും വിളിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് എയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് താരത്തിന് തുണയായത്.

Leave a comment