Cricket Cricket-International Top News

ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കപിൽ ദേവ്

August 16, 2022

author:

ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കപിൽ ദേവ്

ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് രംഗത്ത്.

യൂറോപ്പിലെ ഫുട്ബോള്‍ മത്സരങ്ങളുടേതിന് സമാനമായ രീതിയിലേക്കാണ് ക്രിക്കറ്റും പോകുന്നതെന്നും ഉഭയകക്ഷി പരമ്പരകള്‍ക്ക് ഓരോ ദിവസം കഴിയുന്തോറം പ്രാധാന്യം കുറഞ്ഞ‌ുവരികയാണെന്നും കപില്‍ അഭിപ്രായപ്പെട്ടു.

ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിലോ ബിഗ് ബാഷിലോ മറ്റ് സമാന ലീഗുകളിലോ കളിക്കുകയും ലോകകപ്പില്‍ മാത്രം രാജ്യത്തിനായി കളിക്കുകയും ചെയ്യുന്ന കാലമാണ് വരുന്നത്. ക്ലബ്ബ് ക്രിക്കറ്റിന്‍റെ ബീഷണിയെ മറികടന്ന് ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകള്‍ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന് ഐസിസി ഗൗരവമായി ആലോചിക്കണമെന്നും കപില്‍ പറഞ്ഞു.

Leave a comment