European Football Foot Ball Top News transfer news

സ്പോർടിങ്ങിൽ നിന്ന് മത്തെയൂസ് ന്യൂനസിനെ സ്വന്തമാക്കി വോൾവ്സ്.

August 16, 2022

author:

സ്പോർടിങ്ങിൽ നിന്ന് മത്തെയൂസ് ന്യൂനസിനെ സ്വന്തമാക്കി വോൾവ്സ്.

ഒരു വമ്പൻ സൈനിങ്ങ് ആണ് വോൾവ്സ് ഇവിടെ പൂർത്തിയാക്കിയിരുന്നത്. പോർച്ചുഗീസ് അറ്റാക്കിങ് മിഡ്ഫീൽഡർ ആയ മത്തേയുസ് ന്യൂനസിനെയാണ് വലിയ ട്രാൻസ്ഫർ ഫീ നൽകി വോൾവ്സ് സ്വന്തം കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്. ഏകദേശം 50 മില്യൺ യൂറോയുടെ ടോട്ടൽ പാക്കേജിൽ ആണ് ന്യൂനസിനെ വോൾവ്സ് സ്വന്തമാക്കിയിരിക്കുന്നത്. 45 മില്യൺ ഗ്യാരൻ്റീഡ് ഫീയോടൊപ്പം 5 മില്യൺ ആഡ് ഓൺസും ചേർന്നതാണ് ഡീൽ.

ഈ ഒരു ഡീലിന് ന്യൂനസ് സമ്മതം മൂളിയിട്ടുണ്ട്. ഒരു ലോങ്ങ്ടേം കരാർ ആണ് താരത്തിന് മുമ്പിലേക്ക് വോൾവ്സ് ഓഫർ ചെയ്തത്. അതോടൊപ്പം ക്ലബ്ബിൻ്റെ ടോപ് പ്ലേയർ ആയാണ് ന്യുനെസിനെ പരിഗണിച്ചിരുന്നത്. കൂടാതെ ക്ലബ്ബിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ (€50M) കൂടിയാണിത്. ഇതൊക്കെയാണ് താരത്തെ ഈ ഡീലിലേക്ക് ആകർഷിക്കുവാൻ ഉള്ള കാരണം. സ്പോർട്ടിങ്ങിനായി 76 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടി 8 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഒരു ഗോൾ നേടുവാനും സാധിച്ചു.

Leave a comment