Cricket Cricket-International Top News

ILT20 ലീഗിനുള്ള 14 അംഗ പ്രാരംഭ ടീമിനെ പ്രഖ്യാപിച്ച് അബുദാബി നൈറ്റ് റൈഡേഴ്‌സ്

August 16, 2022

author:

ILT20 ലീഗിനുള്ള 14 അംഗ പ്രാരംഭ ടീമിനെ പ്രഖ്യാപിച്ച് അബുദാബി നൈറ്റ് റൈഡേഴ്‌സ്

യുഎഇയുടെ ILT20 ലീഗിനുള്ള 14 അംഗ പ്രാരംഭ ടീമിനെ പ്രഖ്യാപിച്ച് അബുദാബി നൈറ്റ് റൈഡേഴ്‌സ് (ADKR). ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ജോണി ബെയർസ്റ്റോ എന്നിവരാണ് അടുത്ത വർഷം ജനുവരിയിൽ യുഎഇയിൽ ആരംഭിക്കാനിരിക്കുന്ന ILT20 നായി പ്രഖ്യാപിച്ച ADKR ടീമിലെ ഏറ്റവും പ്രധാന താരങ്ങൾ.

രണ്ട് തവണ ഐ‌പി‌എൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകൾ ഏറ്റെടുത്ത ടീമിൽ സീക്കുഗെ പ്രസന്ന, ലഹിരു കുമാര, പോൾ സ്റ്റിർലിംഗ്, കോളിൻ ഇൻഗ്രാം എന്നീ വിദേശ താരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അബുദാബി നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ്:

സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, അകാൽ ഹൊസൈൻ, റെയ്മൺ റെയ്ഫർ, കെന്നർ ലൂയിസ്, രവി രാംപോൾ (എല്ലാവരും വെസ്റ്റ് ഇൻഡീസ് താരങ്ങൾ), ജോണി ബെയർസ്റ്റോ (ഇംഗ്ലണ്ട്), പോൾ സ്റ്റെർലിംഗ് (അയർലൻഡ്), ലഹിരു കുമാര, ചരിത് അസലങ്ക, സീക്കുഗെ പ്രസന്ന ശ്രീലങ്ക), കോളിൻ ഇൻഗ്രാം (ദക്ഷിണാഫ്രിക്ക), അലി ഖാൻ (യുഎസ്എ), ബ്രാൻഡൻ ഗ്ലോവർ (നെതർലൻഡ്‌സ്).

Leave a comment