Cricket Cricket-International Top News

സിഡ്‌നി സിക്‌സേഴ്‌സിന്റെ നായകനായി എല്ലിസ് പെറി തുടരും

August 16, 2022

author:

സിഡ്‌നി സിക്‌സേഴ്‌സിന്റെ നായകനായി എല്ലിസ് പെറി തുടരും

ടീം ഓസ്‌ട്രേലിയയുടെ സ്റ്റാർ ഓൾറൗണ്ടർ എല്ലിസ് പെറിയെ ഒരു വർഷത്തേക്കു കൂടി ടീമിൽ നിലനിർത്താൻ തീരുമാനിച്ച് വനിതാ ബിഗ് ബാഷ് ലീഗ് (WBBL) ഫ്രാഞ്ചൈസിയായ സിഡ്‌നി സിക്‌സേഴ്‌സ്. വരാനിരിക്കുന്ന 2022 പതിപ്പിലും എല്ലിസ് തന്നെയായിരിക്കും ടീം ക്യാപ്റ്റനെന്നും ഫ്രാഞ്ചൈസി സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തെത്തിയ സിക്‌സേഴ്‌സിന് നിരാശ സമ്മാനിച്ച സീസണാണ് കടന്നുപോയത്. അതിനു മുൻപ് കഴിഞ്ഞ രണ്ട് പതിപ്പുകളിലും സിക്സേഴ്സ് അഞ്ചാം സ്ഥാനത്താണ് ടൂർണമെന്റിൽ ഫിനിഷ് ചെയ്‌തത്. വുമൺ ഇൻ പിങ്ക് ആദ്യ നാല് വർഷങ്ങളിൽ WBBL-ന്റെ ഫൈനലിലെത്തുകയും 2016-17, 2017-18 വർഷങ്ങളിൽ കിരീടം സ്വന്തമാക്കുകയും ചെയ്‌തതും ടീമിന്റെ നേട്ടമാണ്.

കഴിഞ്ഞ എഡിഷനിലെ സിക്‌സേഴ്‌സിനായി പെറിയുടെ പ്രകടനം നോക്കിയാൽ 35.80 ശരാശരിയിൽ മൊത്തം 358 റൺസാണ് താരം നേടിയത്. മോശം പ്രകടനത്തിന്റെ പേരിൽ ഓസ്‌ട്രേലിയയുടെ T20I ടീമിലും പെറിക്ക് സ്ഥാനം നഷ്‌ടപ്പെട്ടിരുന്നു. കൂടാതെ അടുത്തിടെ സമാപിച്ച 2022 കോമൺ‌വെൽത്ത് ഗെയിംസിൽ പരിക്ക് കാരണം താരത്തിന് പങ്കെടുക്കാനും സാധിച്ചിരുന്നില്ല.

Leave a comment