Cricket Cricket-International Top News

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

August 16, 2022

author:

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 17 ബുധനാഴ്ച്ച ലോർഡ്‌സിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനായുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾ ഓഗസ്റ്റ് 25 മുതൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലും സെപ്റ്റംബർ 8 മുതൽ ലണ്ടനിലെ ഓവലിലും നടക്കും.

ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, മാത്യു പോട്ട്സ് എന്നിവരിൽ മൂന്ന് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബോളർമാരും മുൻനിര സ്പിന്നറായി ജാക്ക് ലീച്ചിനെയും ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുന്നത്. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് 16 കളികളിൽ അഞ്ച് വിജയങ്ങളും നാല് സമനിലകളും ഏഴ് തോൽവികളും നേടി പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവൻ

സാക് ക്രാളി, അലക്‌സ് ലീസ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്ക്‌സ് (നായകൻ), ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പർ), സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, മാത്യു പോട്ട്‌സ്, ജെയിംസ് ആൻഡേഴ്‌സൺ

Leave a comment