Cricket Cricket-International Top News

പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനായി ഷഹ്‍ബാസ് അഹമ്മദ് സിംബാബ്‍വെൻ പര്യടത്തിന്

August 16, 2022

author:

പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനായി ഷഹ്‍ബാസ് അഹമ്മദ് സിംബാബ്‍വെൻ പര്യടത്തിന്

സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള ഷഹ്‍ബാസ് അഹമ്മദിനെയാണ് സുന്ദറിന് പകരക്കാരനായി ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ഐപിഎല്ലില്‍ 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷഹബാദ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്നു. ഐപിഎല്‍ കരിയറില്‍ 29 മത്സരങ്ങളില്‍ 279 റണ്‍സും 13 വിക്കറ്റും സമ്പാദ്യം. റോയല്‍ ലണ്ടന്‍ കപ്പില്‍ ഫീല്‍ഡിംഗിനിടെ ഇടത്തേ ഷോള്‍ഡറിന് പരിക്കേറ്റതാണ് സുന്ദറിന് തിരിച്ചടിയായത്. ഓഗസ്റ്റ് 18-നാണ് സിംബാബ്‌വെയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളിൽ ആദ്യത്തേത് നടക്കുക.

രണ്ട് മാസത്തിലധികം ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിനൊരുങ്ങുന്ന കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇത്തവണയും സീനിയർ താരങ്ങളിൽ പലർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.

Leave a comment