Cricket Cricket-International Top News

വാഷിംഗ്ടണ്‍ സുന്ദറിന് സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര നഷ്ടമാകും

August 16, 2022
Washington Sundar

author:

വാഷിംഗ്ടണ്‍ സുന്ദറിന് സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര നഷ്ടമാകും

റോയല്‍ ലണ്ടന്‍ കപ്പില്‍ ഫീല്‍ഡിംഗിനിടെ ഇടത് ഷോള്‍ഡറിന് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര നഷ്ടമാകും. ലങ്കാഷയറിന്റെ താരമായ സുന്ദറിന് വോര്‍സെസ്റ്റര്‍ഷയറിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരിക്ക് വില്ലനായി എത്തിയത്.

പരിക്കിനെത്തുടര്‍ന്ന് സുന്ദര്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വൈദ്യസഹായം തേടും. ഇന്ത്യന്‍ ടീമില്‍ സജീവമാകാനുള്ള സുന്ദറിന്റെ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് തോളിനേറ്റ പരിക്ക്. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലിടം നേടാനുള്ള മികച്ച അവസരമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര.

കൊവിഡും പരിക്കും മൂലം 12 മാസത്തോളമായി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വാഷിംഗ്ടണ്‍ സുന്ദർ. 2021 ജൂലൈയില്‍ കൈവിരലിന് പരിക്കേറ്റ ശേഷം സുന്ദറിനെ പരിക്ക് വിടാതെ പിന്തുടരുകയാണ്. ഇതിന് പിന്നാലെ ആഭ്യന്തര സീസണ്‍ നഷ്ടമായ താരത്തെ വൈകാതെ കൊവിഡും പിടികൂടി. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക തുടങ്ങി നിരവധി ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ കളിക്കാനാവാതെ വന്ന താരത്തിന് ഐപിഎല്‍ മത്സരങ്ങളും നഷ്ടമായിരുന്നു.

Leave a comment