Foot Ball ISL Top News transfer news

ബെംഗളൂരു എഫ്‍സിയിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി സന്ദേശ് ജിങ്കാൻ

August 15, 2022

author:

ബെംഗളൂരു എഫ്‍സിയിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി സന്ദേശ് ജിങ്കാൻ

എടികെ മോഹൻ ബഗാൻ കരാർ പുതുക്കാൻ വിസമ്മതിച്ചതോടെ പുതിയ തട്ടകം തേടിയ ഇന്ത്യൻ താരം സന്ദേശ് ജിങ്കാൻ ബെംഗളൂരു എഫ്‍സിയിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി. ജിങ്കാനെ ടീമിലെത്തിച്ച വിവരം ബെംഗളൂരു എഫ്‍സി ട്വിറ്ററിലൂടെയാണ് ഇന്നലെ സ്ഥിരീകരിച്ചത്.

ഈസ്റ്റ് ബംഗാളിലേക്കോ ബെംഗളൂരു എഫ്‍സിയിലേക്കോ പോകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അഞ്ച് വർഷം മുമ്പ് കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിലായിരുന്നു ജിം​​ഗൻ ബെം​ഗളുരുവിനായി കളിച്ചത്. എന്നാൽ ഇക്കുറി, ഫ്രീ ട്രാൻസ്ഫറായാണ് ജിം​ഗൻ ബെം​ഗളുരുവിലെത്തുന്നത്.

എടികെ മോഹൻ ബ​ഗാനിൽ നിന്ന് കഴിഞ്ഞ സീസൺ തുടക്കത്തിൽ ക്രൊയേഷ്യൻ ക്ലബ് എച്ച്എൻകെ സിബേനിക്കുമായി ജിം​ഗൻ കരാറിലെത്തിയിരുന്നു. എന്നാൽ പരുക്കിനെത്തുടർന്ന് ഒറ്റ മത്സരത്തിൽ പോലും ക്ലബിനായി കളിക്കാൻ ജിം​ഗനായില്ല. പിന്നീട് ഈ വർഷം തുടക്കത്തിലാണ് ഹ്രസ്വകാല കരാറിൽ ജിം​ഗൻ ബ​ഗാനിൽ മടങ്ങിയെത്തിയത്.

Leave a comment