European Football Foot Ball Top News

തുടര്‍ച്ചായ രണ്ടാം ജയം നേടുന്നതിന് ഡോര്‍ട്ടുമുണ്ടും ഫ്രെയ്ബര്‍ഗും നേര്‍ക്കുന്നേര്‍

August 12, 2022

തുടര്‍ച്ചായ രണ്ടാം ജയം നേടുന്നതിന് ഡോര്‍ട്ടുമുണ്ടും ഫ്രെയ്ബര്‍ഗും നേര്‍ക്കുന്നേര്‍

ബുണ്ടസ് ലീഗയിൽ ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ട് മണിക്ക് നടക്കാന്‍ പോകുന്ന  പോരാട്ടത്തിൽ ഫ്രീബർഗ് ആതിഥേയരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരിടും.കഴിഞ്ഞ വാരാന്ത്യത്തിൽ ഇരുപക്ഷവും തങ്ങളുടെ കാമ്പെയ്‌നുകൾ വിജയത്തോടെ ആരംഭിച്ചു.ശക്തര്‍ ആയ ബയെര്‍ ലെവര്‍കുസനെതിരായ ഒരു ഗോള്‍ വിജയം വൃഷണ അർബുദം ബാധിച്ച് മാസങ്ങളോളം സെബാസ്റ്റ്യൻ ഹാലറുടെ സേവനം നഷ്‌ടമായ ഡോര്‍ട്ട്മുണ്ട് ക്യാംപിനു ആശ്വാസവും ആത്മവിശ്വാസവും പകരുന്നു.

Jude Bellingham in action for Borussia Dortmund on August 6, 2022

ഫ്രെയ്ബര്‍ഗ് ഓഗസ്ബര്‍ഗിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത് ആണ്.തുടക്കത്തില്‍ തന്നെ ഇത്രയും വലിയ മാര്‍ജിനില്‍ നേടിയ വിജയം അവര്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നു.കഴിഞ്ഞ സീസണില്‍ അവസാന രണ്ടു മത്സരങ്ങളിലെ തോല്‍വി മൂലം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ട്ടപ്പെട്ട അവര്‍ ഇത്തവണ തങ്ങളുടെ പരമാവധി ശക്തിയും ഉപയോഗിച്ച് ആദ്യ നാല് സ്ഥാനങ്ങളില്‍ ഒന്ന് നേടുക എന്ന ലക്ഷ്യത്തില്‍ ആണ്.ലൂക്കാസ് ഹോളർ, കെവിൻ ഷാഡ്, കിംബർലി എസെക്‌വെം എന്നിവരുടെ സേവനം പരിക്ക് മൂലം ഫ്രെയ്ബര്‍ഗിന് ഇന്നത്തെ ,മത്സരത്തില്‍ നഷ്ട്ടമായെക്കും.മറുവശത്ത് കാലിന് പരിക്കേറ്റതിനാൽ അദേയെമി ഡോര്‍ട്ടുമുണ്ടിനു വേണ്ടി കളിച്ചേക്കില്ല.താരത്തിനു പകരം തോര്‍ഗന്‍ ഹസാര്‍ഡ്‌ ആദ്യ ഇലവനില്‍ ഇടം നേടും എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ പ്രവചിക്കുന്നത്.

 

Leave a comment