European Football Foot Ball Top News

ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഫിലിപ്പ് ലാം

August 11, 2022

ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഫിലിപ്പ് ലാം

ആതിഥേയ രാജ്യമായ ഖത്തറിന്റെ  മനുഷ്യാവകാശ ലംഘനത്തിന്‍റെ  പേരിൽ മുൻ ജർമ്മനി, ബയേൺ മ്യൂണിക്ക് ക്യാപ്റ്റൻ ഫിലിപ്പ് ലാം ഈ ലോകക്കപ്പ് ബഹിഷ്‌കരിക്കും എന്ന് പ്രഖ്യാപ്പിചിരിക്കുന്നു.രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ചെറിയ ഗൾഫ് രാജ്യത്തിന് ടൂർണമെന്റ് നൽകിയതിന് ഫിഫ വ്യാപകമായ വിമർശനം നേരിടുന്നുണ്ട്.

Bayern Munich surprised after Philipp Lahm rejects chance to remain at club  - Eurosport

ഖത്തർ മുമ്പ് ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല, ടൂർണമെന്റിന്റെ ആതിഥേയാവകാശം നൽകുമ്പോൾ ലോക റാങ്കിങ്ങിൽ 113-ാം സ്ഥാനത്തായിരുന്നു ഖത്തർ.2010-ൽ ഖത്തറിന്  ലോകക്കപ്പ്  ആതിഥേയത്വം ലഭിച്ചപ്പോള്‍ മുതല്‍  രാജ്യത്തിന്റെ മനുഷ്യാവകാശ റെക്കോർഡും കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റവും വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.”ഞാൻ ഡെലിഗേഷന്റെ ഭാഗമല്ല, ഒരു ആരാധകനായി അങ്ങോട്ട്‌ പോകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല.കളി ഞാന്‍ വീട്ടില്‍ ഇരുന്നു കണ്ടോള്ളാം.”ലാം ജർമ്മൻ പ്രസിദ്ധീകരണമായ കിക്കറിനോട് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *