Editorial Foot Ball Top News

ടോട്ടൻഹാം – ഇത്തവണത്തെ കറുത്ത കുതിരകൾ !!

August 9, 2022

ടോട്ടൻഹാം – ഇത്തവണത്തെ കറുത്ത കുതിരകൾ !!

ക്ലബ്ബിന്റെ എന്ത് ലെഗസി പറഞ്ഞാലും ഒരു സീസൺ നിർണയിക്കുന്നത് നല്ലൊരു മാനേജർ ആണ്. ക്ളോപ്പ്, പെപ്, അൻസെലോട്ടി എന്നിവർ മികച്ച ഉദാഹരങ്ങൾ ആണ്. ലോകത്തിലെ ഏറ്റവും മികച്ച മാനേജറിൽ ഒരാളാണ് അന്റോണിയോ കോന്റെ. തന്റേതായ ശൈലി കൊണ്ടും വാശി കൊണ്ടും സ്വായം ഒരു ഇടം കണ്ടെത്തിയ മനുഷ്യൻ. ഒരു ഫുൾ പ്രീ സീസൺ കിട്ടിയതിന്റെ ആനുകൂല്യം അദ്ദേഹത്തെയും ടീമിനെയും വളരെ മികച്ച രീതിയിൽ തന്നെ സഹായിച്ചിട്ടുണ്ട്. ആദ്യ കളിയിൽ തന്നെ മികവിന്റെ മിന്നലാട്ടങ്ങൾ ടോട്ടൻഹാം കാഴ്ച്ച വെച്ചത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലെങ്കിൽ മഹാ കഷ്ടം.

ടോട്ടൻഹാം എന്നാൽ കെയിൻ – സോൺ എന്ന സമവാഖ്യമായിരിക്കും എല്ലാ എതിരാളികളുടെയും മനസ്സിൽ. കുലുവോസ്കിയുടെ വരവ് കാര്യങ്ങൾ എതിരാളികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മുന്പന്തിയിലെ മൂന്ന് പേരും ഒരേ പോലെ അപകടകാരികളായി മാറുന്നത് ആർക്കാണ് തലവേദന സൃഷ്ടിക്കാത്തത്. കുലുവോസ്കി ഫെബ്രുവരിയിൽ വന്നതിനു ശേഷം ഇത് വരെ 20 അസിസ്റ്റുകളാണ് ടീമിന് വേണ്ടി സംഭാവന ചെയ്തത്. ടോട്ടൻഹാമിനെ അടിമുടി മാറ്റി മറിച്ചിരിക്കുന്നു ഈ ഈ 22 കാരൻ.

കോന്റെ നടത്തിയ പുതിയ സൈനിങ്‌സും ഒന്നിനൊന്നു മെച്ചം. പണിയെടുക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പെരിസിച്, യുവാൻ ബിസ്സവുമ എന്നിവരാണ് എന്നെ ഏറെ ആകർഷിച്ചത്. ട്രെയിനിങ് കഴിഞ്ഞു ടോട്ടൻഹാം കളിക്കാർ കുഴഞ്ഞു വീഴുന്ന വീഡിയോ നമ്മൾ എല്ലാവരും കണ്ടതാണ്. അത്രയും തീവ്രതക്ക് വാശി പിടിക്കുന്ന മാനേജറിന് പറ്റിയ രണ്ടു പട കുതിരകൾ. രണ്ടു പുതിയ വിങ് ബൈക്കുകളും ടീമിലേക്ക് കോന്റെ എത്തിച്ചു കഴിഞ്ഞിരിക്കുന്നു – സ്പെന്സും ഒടിഗീയും.

കഴിഞ്ഞ തവണ ലിവർപൂളിനെ സമനിലയിൽ തളച്ച അവർ സിറ്റിയെ മലർത്തി അടിക്കുകയും ചെയ്തിരുന്നു. കോന്റെ എന്ന മാന്ത്രികന്റെ മസ്തിഷ്ക്കം മാത്രമാണ് ഒരു പരിധി വരെ അതിന്റെ കാരണം. ഈ ടീമിനെയും വെച്ച് അദ്ദേഹം എന്തൊക്കെ കാണിക്കും എന്ന് കണ്ടു തന്നെ അറിയണം. പ്രിത്യേകിച്ചു കെയിനും സോണും ഫോം മങ്ങാതെ ഇരിക്കുന്നടത്തോളം കാലത്ത്. കഴിഞ്ഞ സീസണിൽ അവരുടെ ഫ്രണ്ട് ത്രീ മാത്രം അടിച്ചു കൂട്ടിയത് 40 ഗോളുകൾ ആണ്. ആഴ്സണലിന്റേത് വെറും 11 ഉം. കോന്റെ വന്നതിന് ശേഷം ടോട്ടൻഹാം അടിച്ചു കൂട്ടിയത് 51 ഗോളുകൾ. സിറ്റിയേക്കാൾ മുമ്പിൽ [only 50 goals].

ലീഗ് അടിക്കുമെന്ന് അവകാശ വാദം ഒന്നും എഴുതി അവസാനിപ്പിക്കുന്നില്ല. പക്ഷെ ഏത് വമ്പന്മാരും ഇവരെ നേരിടുമ്പോൾ ഒന്ന് വിയർക്കും. അത് ലീഗ് ആണെങ്കിലും ചാമ്പ്യൻസ് ലീഗ് ആണെങ്കിലും. സ്ഥിരമായ പ്രകടനം കാഴ്ച്ച വെക്കാനുള്ള സ്‌ക്വാഡ് ഡെപ്തും കോന്റെ കൈവരിച്ചിരിക്കുന്നു. ചെൽസിയെക്കാളും, ആഴ്സനലിനേക്കാളും മുമ്പിൽ അവർ ഈ സീസണിൽ ഫിനിഷ് ചെയ്താൽ അത്ഭുതപെടാനില്ല.

Leave a comment