European Football Foot Ball Top News

ആഴ്സണലിൽ നിന്ന് ഗലാറ്റസരെയിലേക്ക് മാറാന്‍ ഒരുങ്ങി ലൂക്കാസ് ടൊറേറ

August 9, 2022

ആഴ്സണലിൽ നിന്ന് ഗലാറ്റസരെയിലേക്ക് മാറാന്‍ ഒരുങ്ങി ലൂക്കാസ് ടൊറേറ

ടർക്കിഷ് സൂപ്പർ ലിഗ് ടീമായ ഗലാറ്റസറെയ്‌ക്കിലേക്ക് പോകുന്നതിനു വേണ്ടി  തങ്ങളുടെ ഉറുഗ്വേയന്‍ താരമായ  ലൂക്കാസ് ടോറേറ ക്ലബ് വിട്ടതായി ആഴ്‌സനൽ സ്ഥിരീകരിച്ചു.26-കാരനായ താരത്തിന്‍റെ സാംപ്‌ഡോറിയയില്‍ ഉള്ള പ്രകടനവും കൂടാതെ 2018 ലോകകപ്പിൽ ഉറുഗ്വേയ്‌ക്കായി മികച്ച പ്രകടനം കാഴ്ചവക്കുയും കൂടി ചെയ്തതോടെ താരത്തിനു വേണ്ടി 25.8 മില്യൺ ഡോളർ സൈനിംഗ് ആഴ്സണല്‍ പൂര്‍ത്തിയാക്കി.

Lucas Torreira leaves Arsenal for Galatasaray on permanent deal

ഉനൈ എമറിക്ക് കീഴില്‍ പതിയെ ഫോമില്‍ ഉയര്‍ന്നു വന്ന താരത്തിന് മൈക്കല്‍ ആര്‍റെറ്റയേ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.കൂടാതെ 2020 ൽ കണങ്കാലിന് ഏറ്റ  ഗുരുതരമായ പരിക്കുമായി അദ്ദേഹം മാസങ്ങൾ ചെലവഴിച്ചു.2023-ലെ സമറോടെ അദ്ദേഹം ഒരു ഫ്രീ എജന്റ്റ് ആയി മാറിയേക്കും.ഫിയോറന്റീനയിലേക്കുള്ള ഒരു മാറ്റം പരാജയപ്പെട്ടതിന് ശേഷം, 7 മില്യൺ യൂറോ ഓഫര്‍ ഗലാറ്റസറേയിൽ നിന്ന് ടോറേറക്ക് വേണ്ടി വന്നു.തുര്‍ക്കിയിലേക്ക് മാറാന്‍ താരം ആദ്യം ഒന്ന് മടിച്ചു എങ്കിലും നാല് വര്‍ഷത്തെ കരാറില്‍  ഒപ്പിട്ട ബെല്‍ജിയന്‍ താരമായ ഡ്രൈസ് മെർട്ടൻസിനോപ്പമുള്ള ലൂക്കാസ് ടൊറേറയുടെ  ഫോട്ടോ വൈറല്‍ ആയതോടെ താരം ഓഫര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a comment