ടിമോ വെർണർ ആർബി ലീപ്സിഗിലേക്കുള്ള മടങ്ങിവരവ് തിങ്കളാഴ്ച പൂർത്തിയാക്കും
ടിമോ വെർണർ ചെൽസിയിൽ നിന്ന് ആർബി ലീപ്സിഗിലേക്കുള്ള മടങ്ങിവരവ് തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് റിപ്പോർട്ട്.ജർമ്മനി ഇന്റർനാഷണൽ താരത്തിന് ചെൽസിയുമായുള്ള കരാറിൽ ഇനിയും മൂന്ന് വർഷം ബാക്കിയുണ്ട്, എന്നാൽ നവംബറിൽ നടക്കുന്ന ലോകകപ്പിന് മുമ്പ് കൂടുതൽ കളിക്കാനുള്ള സമയം ലഭിക്കുന്നതിന് ഈ വേനൽക്കാലത്ത് ചെല്‍സി വിടാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചിരുന്നു.
താരതിനുമേല്‍ റയൽ മാഡ്രിഡും ന്യൂകാസിൽ യുണൈറ്റഡും താൽപ്പര്യം പ്രകടിപ്പിച്ചവരിൽ ഉൾപ്പെടുന്നു.ഇറ്റാലിയൻ ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, തിങ്കളാഴ്ച പൂർത്തിയാകുന്ന ട്രാൻസ്ഫറുമായി സ്ഥിരമായ കരാറിൽ വെർണർ ലെയ്പ്സിഗിനായി ഒപ്പിടാൻ ഒരുങ്ങുകയാണ്.രണ്ട് ക്ലബ്ബുകൾ ഇതിനകം എല്ലാ നിബന്ധനകളും ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരിക്കുന്നു എന്നും റൊമാനോ വെളിപ്പെടുത്തി.ചെൽസിക്ക് വേണ്ടി 89 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 21 അസിസ്റ്റുകളും നേടിയതിന് ശേഷമാണ് വെർണർ വിടവാങ്ങുന്നത്.






































