European Football Foot Ball Top News

ഇരട്ട ഗോളോടെ പ്രീമിയര്‍ ലീഗില്‍ ഹരിശ്രീ കുറിച്ച് ഹാലണ്ട്

August 8, 2022

ഇരട്ട ഗോളോടെ പ്രീമിയര്‍ ലീഗില്‍ ഹരിശ്രീ കുറിച്ച് ഹാലണ്ട്

ഞായറാഴ്ച ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ മാഞ്ചസ്റ്റർ സിറ്റി 2-0 ന് തോൽപ്പിച്ചപ്പോൾ എർലിംഗ് ഹാലൻഡ് തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ ഇരട്ട ഗോളുകൾ നേടി.തുടർച്ചയായ മൂന്നാം സീസണിലും തന്റെ ടീമിനു വേണ്ടി  ആദ്യ ഗോള്‍ നേടിയ ഹാലണ്ട് ആദ്യ പകുതിയിൽ പെനാൽറ്റിയിൽ നിന്നും രണ്ടാം പകുതിയില്‍ ഒരു ത്രൂ ബോളില്‍ നിന്ന് ഗോള്‍ ക്കീപ്പറുമായി ഒരു വണ്‍ ഓണ്‍ വണ്‍ അവസരത്തില്‍ നിന്നും ഒരു ഗോള്‍ നേടുകയും ചെയ്തു.

West Ham vs Manchester City Highlights: Erling Haaland shines on debut as Man  City beat West Ham United 2-0

ഒരുപക്ഷെ 78 ആം മിനുട്ടില്‍ താരത്തിനെ പെപ്പ് കയറ്റിയിരുന്നില്ല എങ്കില്‍ ഹാട്രിക്കോടെ തന്നെ അദ്ദേഹം തന്റെ സിറ്റി കരിയര്‍ അരംഭിച്ചിട്ടുണ്ടാകും.അടുത്ത മത്സരത്തില്‍ സിറ്റി  ബോണ്‍മൌത്തിനെതിരെ  കളിക്കാന്‍ പോകുമ്പോള്‍ വെസ്റ്റ് ഹാം യുണൈറ്റഡിന്‍റെ എതിരാളികള്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ് ആണ്.

 

 

Leave a comment

Your email address will not be published. Required fields are marked *