European Football Foot Ball Top News

ലെസ്റ്റർ സിറ്റിയെ സമനിലയില്‍ തളച്ച് ബ്രെന്റ്‌ഫോർഡ്

August 8, 2022

ലെസ്റ്റർ സിറ്റിയെ സമനിലയില്‍ തളച്ച് ബ്രെന്റ്‌ഫോർഡ്

ഞായറാഴ്ച കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍  ലെസ്റ്റർ സിറ്റിയെ 2-2 ന് സമനിലയിൽ തളച്ച ബ്രെന്റ്‌ഫോർഡിന് ആവേശകരമായ പ്രീമിയര്‍ ലീഗ് അരഞ്ഞേറ്റം.രണ്ട് ഗോളുകൾക്ക് പിന്നില്‍ നിന്ന ശേഷമാണ് ബ്രെന്‍റ്ഫോര്‍ഡിന്റെ ഈ തിരിച്ചുവരവ്.തിമോത്തി കാസ്റ്റാഗ്‌നെയും കിർനാൻ ഡ്യൂസ്‌ബറി-ഹാളും രണ്ട് പകുതിയിലും ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഓരോ പകുതിയിലും ഓരോ ഗോള്‍ നേടി.

Leicester City 2-2 Brentford reaction: Rodgers' thoughts as hosts give up  two-goal lead - Leicestershire Live

എന്നാൽ 62 ആം മിനുട്ടില്‍  ഇവാൻ ടോണി  നേടിയ ഗോളോടെ ബ്രെന്‍റ്ഫോര്‍ഡ് അകലം കുറച്ചെങ്കിലും ഒരു സമനില നേടുമെന്ന വിശ്വാസം അപ്പോഴും ടീം കാമ്പില്‍ ഉണ്ടായിരുന്നില്ല.മത്സരം തീരാന്‍ നാല്  മിനുറ്റ്  ശേഷിക്കെ ജോഷ്‌ ഡസില്‍വ ബ്രെന്‍റ്ഫോര്‍ഡിന് വേണ്ടി രണ്ടാം ഗോള്‍ നേടിയതോടെ ശക്തരായ എതിരാളികള്‍ക്ക് നേരെ ഒരു പോയിന്റ്‌ നേടി എന്ന ആശ്വാസത്തില്‍ ബ്രെന്‍റ്ഫോര്‍ഡ്.ശനിയാഴ്ച ലെസ്റ്റർ അവരുടെ അടുത്ത മത്സരത്തിൽ ആഴ്സണലിനെ നേരിട്ടേക്കും,അതേ ദിവസം തന്നെ ബ്രെന്റ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ  ആതിഥേയത്വം വഹിക്കും.

Leave a comment