European Football Foot Ball Top News

ബുണ്ടസ്ലിഗയില്‍ ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ട് – ബയേർ ലെവർകൂസന്‍ പോരാട്ടം

August 6, 2022

ബുണ്ടസ്ലിഗയില്‍ ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ട് – ബയേർ ലെവർകൂസന്‍ പോരാട്ടം

2022-23 ബുണ്ടസ്‌ലിഗ സീസണിലെ കൗതുകകരമായ പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ബയേർ ലെവർകൂസനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ സീസണിൽ ഇരുടീമുകളും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ യോഗ്യത നേടി എങ്കിലും ഇതവണ ഇരുവരുടെയും ലക്ഷ്യം ബയേൺ മ്യൂണിക്കിന്‍റെ കുത്തകയായ ബുണ്ടസ്ലിഗ ലീഗ് കിരീടത്തിനു വെലുവിളി ഉയര്‍ത്തുക എന്നതാണ്.

Borussia Dortmund's Jude Bellingham gestures to the fans after the match on March 20, 2022

ചാമ്പ്യന്മാരായ ബയേണിനെക്കാൾ എട്ട് പോയിന്റ് പിന്നിലായിരുന്നു ഡോര്‍ട്ടുമുണ്ട് കഴിഞ്ഞ സീസന്‍ അവസാനിപ്പിച്ചത്.എർലിംഗ് ഹാലാൻഡിന്റെ വിടവ് നികത്താന്‍ എകദേശം 28 മില്യൺ പൗണ്ടിന് ഒപ്പിട്ട ഐവറി കോസ്റ്റ് ഇന്റർനാഷണല്‍ താരമായ സെബാസ്റ്റ്യൻ ഹാലറുടെ വൃഷണ ട്യൂമർ നീക്കം ചെയ്തിരുന്നു.അദ്ദേഹം സുഖം പ്രാപിച്ചു വരുന്നേയുള്ളൂ.താരത്തിന്റെ അഭാവം മൂലം  യൂസുഫ മൗക്കോക്കോയ്ക്ക് അവസരം ലഭിച്ചേക്കും. ഇന്ത്യന്‍ സമയം രാത്രി  പത്ത്  മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment