European Football Foot Ball Top News

ചാമ്പ്യന്മാരുടെ അരഞ്ഞേറ്റത്തോടെ ബുണ്ടസ്ലിഗക്ക് തുടക്കം

August 5, 2022

ചാമ്പ്യന്മാരുടെ അരഞ്ഞേറ്റത്തോടെ ബുണ്ടസ്ലിഗക്ക് തുടക്കം

വെള്ളിയാഴ്ച രാത്രി 2022-23 ബുണ്ടസ്‌ലിഗ കാമ്പെയ്‌നിന്റെ ഉദ്ഘാടന മത്സരത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് ആതിഥേയരായ ബയേൺ മ്യൂണിക്കിനെ നേരിടും.ഫ്രാങ്ക്ഫർട്ട് കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കിരീടം നേടിയപ്പോൾ, തുടർച്ചയായ പത്താം സീസണിലും ബുണ്ടസ്ലിഗ കിരീടം നേടിയാണ്‌ മ്യൂണിക്ക് കരുത്ത് തെളിയിച്ചത്.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ട് മണിക്ക് ആണ് മത്സരം.

Serge Gnabry scores for Bayern Munich on July 30, 2022

ജർമ്മൻ സൂപ്പർ കപ്പിൽ ആര്‍ബി  ലെയ്‌പ്‌സിഗിനെതിരെ കഴിഞ്ഞ വാരാന്ത്യത്തിൽ 5-3 ന്റെ വിജയത്തോടെ ശുഭ പ്രതീക്ഷകള്‍ നിറഞ്ഞതാണ്‌ ബയേണിന്റെ സീസന്‍ ആരംഭിച്ചിരിക്കുന്നത്.അവരുടെ മുന്നേറ്റ നിരയിലെ കുന്തമുനയായ റോബർട്ട് ലെവൻഡോവ്‌സ്‌കിയേ ബാഴ്‌സലോണയോട് നഷ്ട്ടപ്പെടുത്തി എങ്കിലും മാനെയുടെ വരവ് ടീം കാമ്പില്‍ ഉണര്‍വ് നല്‍കുന്നു.ഫ്രാങ്ക്ഫർട്ടിന്റെ ചുമതലയുള്ള ഒലിവർ ഗ്ലാസ്നറുടെ അരങ്ങേറ്റ സീസൺ തന്നെ യൂറോപ്പ നേടി കൊണ്ടായിരുന്നു.കഴിഞ്ഞ തവണ  പതിനൊന്നാം സ്ഥാനത്ത്  ലീഗ് അവസാനിപ്പിച്ച ഫ്രാങ്ക്ഫർട്ടിനെ കൊണ്ട് ലീഗില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുകയാണ് മാനേജര്‍  ഗ്ലാസ്നറുടെ ലക്ഷ്യം.

 

 

Leave a comment