ബെര്‍ണാര്‍ഡോ സില്‍വ ബാഴ്സക്ക് വേണ്ടി അവസാന ദിനം വരെ കാത്തിരിക്കാന്‍ തയ്യാര്‍
ഈ വേനൽക്കാലത്ത് ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവുമധികം പണം ചിലവഴിച്ചത് ബാഴ്സയാണ്. എന്നാല്‍ തങ്ങളില്‍ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാം എന്ന് ലപോര്‍ട്ട പറഞ്ഞത് ഒരു സൂചനയായി കാണേണ്ടി ഇരിക്കുന്നു.സമ്മറിനു മുന്‍പേ ലെവന്‍ഡോസ്ക്കി, റഫീഞ്ഞ, കൂണ്ടേ എന്നിങ്ങനെ പോലുള്ള ഹൈ പ്രൊഫൈല്‍ താരങ്ങള്‍ ബാഴ്സയില്‍ ചേരാന്‍ പോകുന്നു എന്നത് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുള്ള കാര്യം ആയിരുന്നു.സില്‍വ ബാഴ്സയോട് അവസാന ദിവസം വരെ കാത്തിരിക്കാന്‍ തയ്യാര്‍ ആണ് എന്ന് വെളിപ്പെടുത്തിയതായി കാറ്റലൂണിയന്‍ പത്രം മുണ്ടോ ഡിപ്പോര്‍ട്ടിവോ വെളിപ്പെടുത്തിയിരുന്നു.

സെവിയ്യയിൽ നിന്നുള്ള ജൂൾസ് കൗണ്ടിയുടെ ട്രാൻസ്ഫർ പൂർത്തിയായതിനെത്തുടർന്ന്, മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡോ സിൽവയേ കുറിച്ചും ബാഴ്സയെ കുറിച്ചും ചുറ്റിപ്പറ്റി കിംവദന്തികൾ പരക്കുന്നുണ്ട്.സിൽവയെ റിക്രൂട്ട് ചെയ്യാൻ ബ്ലൂഗ്രാന താൽപ്പര്യപ്പെടുന്നു.അദ്ദേഹത്തിനും ഒരു നീക്കത്തില്‍ താല്പര്യമുണ്ട്.ഫ്രെങ്കി ഡി ജോംഗിനെ ഗണ്യമായ തുകയ്ക്ക് വിൽക്കാൻ കഴിഞ്ഞാല്‍ ബെര്‍ണാര്‍ഡോ സില്‍വക്ക് ബാഴ്സ ഒരു ഓഫര്‍ നല്‍കിയേക്കും.എന്നാല്‍ അത് നടക്കാനുള്ള സാധ്യത വളരെ കുറവ് ആണ്.ഈ സമ്മറില്‍ അസാധ്യമായ പലതും നടത്തി കാണിച്ച അലെമാനിയേ പോലുള്ള ഒരു സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ഉള്ളപ്പോള്‍ ഏതു സാധ്യതയും തള്ളികളയാന്‍ ആകില്ല.