6IXTY ടൂർണമെന്റിനായുള്ള സ്ക്വാഡുകൾ പ്രഖ്യാപിച്ചു
ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന ഉദ്ഘാടന പതിപ്പിനുള്ള 6IXTY ടൂർണമെന്റിനായുള്ള സ്ക്വാഡുകൾ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ 6IXTY ഉദ്ഘാടന സീസണിൽ സെന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനായി കളിക്കുമെന്ന് സ്ഥിരീകരണം. ഓഗസ്റ്റ് 24 ന് ആരംഭിക്കുന്ന ഈ നൂതന ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം.
വെസ്റ്റ് ഇൻഡീസ് താരങ്ങളായ എവിൻ ലൂയിസ്, ആന്ദ്രെ ഫ്ലെച്ചർ എന്നിവരെയും പാട്രിയറ്റ്സിനായി കളിക്കും. ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്, സ്റ്റാർ ഓൾറൗണ്ടർ ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവരും ഗെയിലിനൊപ്പം പാട്രിയറ്റ്സിൽ ഇടംപിടിച്ചിട്ടുണ്ട്.
നിക്കോളാസ് പുരാൻ, കീറോൺ പൊള്ളാർഡ്, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ എന്നിവരുൾപ്പെടുന്ന നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രിൻബാഗോ നൈറ്റ് റൈഡേഴ്സാണ് ടൂർണമെന്റിലെ ശക്തരായ ടീമുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് നരെയ്നും റസ്സലും കളിക്കുന്നത്.