കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങി ഇന്ത്യൻ ടീം. 155 റണ്‍സ് വിജയലക്ഷ്യം തേടിയിറിങ്ങിയ ഓസ്ട്രേലിയ 49-5ലേക്കും 110-7 എന്ന നിലയിലേക്കും വീണെങ്കിലും ആഷ് ഗാര്‍ഡ്നറുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും അലന് കിങിന്റെ പ്രകടനവുമാണ് മൂന്ന് വിക്കറ്റ് വിജയം സമ്മാനിച്ചത്.
മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ അവസാന നാലോവറില്‍ 36 റണ്‍സ് വേണമായിരുന്നു ഓസീസിന്. മേഘ്ന സിങ് എറിഞ്ഞ പതിനേഴാം ഓവറില്‍ 15 റണ്‍സടിച്ച ഓസീസ് രാധാ യാദവിന്റെ പതിനെട്ടാം ഓവറില്‍ 12 റണ്‍സും പത്തൊമ്പതാം ഓവറില്‍ 11 റണ്‍സും അടിച്ച് ഓസീസിനെ അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി.