ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഷഹീൻ അഫ്രീദി പരിക്കേറ്റ് പുറത്ത്
ശ്രീലങ്കയ്ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ സ്റ്റാർ പേസർ ഷഹീൻ അഫ്രീദി ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഐസിസി ടെസ്റ്റ് ബോളർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള അഫ്രീദിക്ക് നാലാം ദിവസം ഗാലെയിൽ നടന്ന ആദ്യ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റിരുന്നു.
താരത്തിന് രണ്ടാം മത്സരം നഷ്ടമാകുന്നത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്. 100 ടെസ്റ്റ് വിക്കറ്റുകൾ എന്ന നാഴികക്കല്ലിലെത്താൻ ഒരു വിക്കറ്റ് മാത്രം അകലെയുള്ളതിനാൽ രണ്ടാം മത്സരവും താരത്തിന് നഷ്ടമാകും. ആദ്യ മത്സരത്തിൽ പാകിസ്ഥാന്റെ ചരിത്ര വിജയത്തിൽ 22 കാരനായ താരം നിർണായക സ്വാധീനമായിരുന്നു.
14.1 ഓവറിൽ 58 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അഫ്രീദി ആതിഥേയരെ ഒന്നാം ഇന്നിംഗ്സിൽ വെറും 222 റൺസിന് പുറത്താക്കാനും സഹായിച്ചു. വരും മത്സരങ്ങളിൽ കളിക്കാനാവില്ലെങ്കിലും താരം ശ്രീലങ്കയിൽ തങ്ങുമെന്നും പാകിസ്ഥാന്റെ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലായിരിക്കുമെന്നും പിസിബി സ്ഥിരീകരിച്ചു.