ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിന്നുവെന്ന വാദവുമായി ഉസ്മാൻ ഖവാജയും രംഗത്ത്
ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ കാലത്ത് ഏകദിന ക്രിക്കറ്റ് മെല്ലെ മരിച്ചു കൊണ്ടിരിക്കുകയാണെന്ന അഭിപ്രായ പ്രകടനവുമായി ഓസ്ട്രേലിയൻ താരം ഉസ്മാന് ഖവാജയും രംഗത്ത്. യക്തിപരമായി താന്‍ ഏകദിന ക്രിക്കറ്റില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് പോലെ ഗൗരവത്തോടെയോ ടി20 ക്രിക്കറ്റിനെപോലെ രസകരമായോ ഏകദിന ക്രിക്കറ്റിനെ സമീപിക്കാനാവില്ലെന്നും താരം കൂട്ടിച്ചേർത്തു.
എങ്കിലും ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകളിലൊഴികെ ഏകദിന ക്രിക്കറ്റ് ആസ്വാദ്യകരമാകില്ലെന്നും അതിനപ്പുറം തനിക്ക് ഏകദിന ക്രിക്കറ്റിനോട് താല്പര്യമില്ലെന്നും ഖവാജ വ്യക്തമാക്കി. ഓസീസ് ടെസ്റ്റ് ടീമിലും ഏകദിന ടീമിലും കളിക്കുന്ന ഖവാജയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാറില്ല. എന്നാല്‍ ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലടക്കം ഖവാജ സജീവമാണ്.
മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നിരവധി പ്രതികരണങ്ങളാണ് ഇതുംസംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്നത്.
ടി20 ക്രിക്കറ്റിന്റെ വരവോടെ ഏകദിന ക്രിക്കറ്റിന്റെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടുണ്ടെന്ന തെളിവാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം. ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് 50 ഓവര്‍ മത്സരങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന് ക്യാപ്റ്റന്‍ വസീം അക്രവും രംഗത്തെത്തിയിരുന്നു.