European Football Foot Ball Top News transfer news

ഔദ്യോഗിക പ്രഖ്യാപനവും എത്തി, ഡി ലിറ്റിനെ സ്വന്തമാക്കി ബയേണ്‍

July 19, 2022

author:

ഔദ്യോഗിക പ്രഖ്യാപനവും എത്തി, ഡി ലിറ്റിനെ സ്വന്തമാക്കി ബയേണ്‍

യുവെന്റസിന്റെ പ്രതിരോധതാരം മാത്തിസ് ഡി ലിറ്റിനെ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്. 80 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ബയേണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 70 മില്യന്‍ ട്രാന്‍സ്ഫര്‍ തുകയും 10 മില്യന്‍ ആഡ് ഓണും ഉള്‍പ്പെടുന്നതാണ് കരാർ.

അഞ്ചുവര്‍ഷത്തെ കരാറിലാണ് ഡി ലിറ്റ് ബയേണിലെത്തുന്നത്. വൈദ്യപരിശോധനും കരാറില്‍ ഒപ്പിടലും മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതുകഴിഞ്ഞാൽ ഡച്ച് പ്രതിരോധ താരത്തിന്റെ ട്രാൻസ്ഫർ ജർമൻ ചാമ്പ്യൻമാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഡി ലിറ്റിനായി ചെല്‍സിയടക്കമുള്ള നിരവധി പ്രമുഖ യൂറോപ്യൻ ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ബയേണിലേക്ക് ചേക്കേറാനാണ് താരം താത്പര്യം പ്രകടിപ്പിച്ചത്. നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിലംഗമായ ഡി ലിറ്റ് അയാക്‌സില്‍ നിന്നാണ് യുവെന്റസിലെത്തിയത്. എന്നാൽ ഇറ്റാലിയൻ ലീഗായ സീരി എയിൽ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും തന്നെ കാഴ്ച്ചവെക്കാൻ താരത്തിനായിരുന്നില്ലെന്നു വേണം പറയാൻ.

എങ്കിലും യുവെന്റസില്‍ ജോര്‍ജിഞ്ഞോ ചെല്ലിനി, ലിയനാര്‍ഡോ ബനൂച്ചി എന്നിവര്‍ക്കൊപ്പം പ്രതിരോധത്തില്‍ മികവ് കാട്ടാന്‍ ഡച്ച് താരത്തിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് സീസണില്‍ നിന്നായി യുവന്റസിനായി 177 മത്സരം പൂര്‍ത്തിയാക്കിയാണ് ഡിലിറ്റ് ഇറ്റലി വിടുന്നത്. ഇത്രയും മത്സരത്തില്‍ നിന്ന് എട്ട് ഗോളുകളും ഡി ലിറ്റ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

Leave a comment