European Football Foot Ball Top News transfer news

വൈനാൽഡത്തെ ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാൻ റോമ രംഗത്ത്

July 19, 2022

author:

വൈനാൽഡത്തെ ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാൻ റോമ രംഗത്ത്

വെറും ഒരു സീസൺ മാത്രം പിഎസ്‌ജിയിൽ ചെലവഴിച്ച ജോർജിഞ്ഞോ വൈനാൽഡം ക്ലബു വിടാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂളിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിനു ഫ്രഞ്ച് വമ്പന്മാർക്കൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞ സീസണിൽ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിലാണ് താരം ഫ്രഞ്ച് വമ്പന്മാർക്ക് വേണ്ടി ബൂട്ടണിഞ്ഞത്. അതിൽ 19 മത്സരങ്ങളിൽ മാത്രമായിരുന്നു താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇറ്റലി, സ്‌പെയ്ൻ, ജർമനി എന്നിവടങ്ങളിൽ നിന്ന് വൈനാൽഡത്തിന് ആവശ്യക്കാരുണ്ടെങ്കിലും ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതാണ് താരത്തിന്റെ ചിന്തകളിൽ മുൻപന്തിയിലുണ്ടായിരുന്നത്.

എന്നാൽ എഎസ് റോമയിലേക്ക് കൂടുമാറ്റം നടത്താൻ വൈനാൽഡം സമ്മതം മൂളിയെന്നാണ് വാർത്തകൾ. അർജന്റീനിയൻ താരം പൌലോ ഡിബാലയുടെ സൈനിംഗ് പൂർത്തിയാക്കിയ ശേഷം വൈനാൽഡത്തിലേക്ക് ക്ലബ് പൂർണമായും ശ്രദ്ധകൊടുക്കും. അടുത്ത സമ്മറിൽ 20 മില്യൺ യൂറോയ്ക്ക് വാങ്ങാനുള്ള ഓപ്‌ഷനോടെ താരത്തെ ഇത്തവണ ലോൺ അടിസ്ഥാനത്തിലാവും ഇറ്റാലിയൻ ടീം തങ്ങളുടെ പാളയത്തിലെത്തിക്കുക.

Leave a comment