Cricket Cricket-International Top News

രാംദിന് പിന്നാലെ വെറ്ററൻ വെസ്റ്റ് ഇൻഡീസിന്റെ ലെൻഡൽ സിമ്മൺസും വിരമിക്കൽ പ്രഖ്യാപിച്ചു

July 19, 2022

author:

രാംദിന് പിന്നാലെ വെറ്ററൻ വെസ്റ്റ് ഇൻഡീസിന്റെ ലെൻഡൽ സിമ്മൺസും വിരമിക്കൽ പ്രഖ്യാപിച്ചു

ദിനേഷ് രാംദിന് പിന്നാലെ വെറ്ററൻ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ലെൻഡൽ സിമ്മൺസും വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. 16 വര്‍ഷത്തെ കരിയറിനാണ് ലെന്‍ഡ്ല്‍ സിമ്മണ്‍സ് വിരാമമിട്ടത്. 2006-ല്‍ ഫൈസലാബാദില്‍ പാകിസ്താനെതിരായ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സിമണ്‍സ്, 2007-ല്‍ ട്വന്റി 20-യിലും 2009-ല്‍ ടെസ്റ്റിലും വിന്‍ഡീസ് ടീമിനായി അരങ്ങേറി.

68 ഏകദിനങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും 16 അര്‍ധ സെഞ്ചുറിയുമടക്കം 1958 റണ്‍സാണ് സമ്പാദ്യം. 68 ട്വന്റി 20-യില്‍ നിന്ന് ഒമ്പത് അര്‍ധ സെഞ്ചുറികളടക്കം 1527 റണ്‍സും സിമ്മൺസ് സ്വന്തമാക്കിയപ്പോൾ എട്ട് ടെസ്റ്റില്‍ നിന്ന് 278 റണ്‍സാണ് നേടിയിരിക്കുന്നത്. 2016-ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പ് വിജയിച്ച വെസ്റ്റിന്‍ഡീസ് ടീമിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് സിമണ്‍സ്. കൂടാതെ മുന്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫില്‍ സിമ്മണ്‍സിന്റെ ബന്ധു കൂടിയാണ് ഇദ്ദേഹം. 2015ലും 2017ലും മുംബൈ ഇന്ത്യൻസിനെ ഐപിഎൽ കിരീടം നേടുന്നതിലും സിമ്മൺസ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Leave a comment