Foot Ball ISL Top News transfer news

സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

July 18, 2022

author:

സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. എടികെ മോഹന്‍ ബഗാനില്‍ നിന്ന് രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ബെംഗളൂരുവിലെത്തുന്നത്. സുനില്‍ ഛേത്രിയ്‌ക്കൊപ്പം റോയ് കൃഷ്ണ കൂടി വരുന്നതോടെ ബെംഗളൂരുവിന്റെ മുന്നേറ്റവിഭാഗം കൂടുതല്‍ കരുത്താര്‍ജിക്കും.

Image

2.91 കോടി രൂപ മുടക്കിയാണ് റോയ് കൃഷ്ണയെ ബെംഗളൂരു സ്വന്തമാക്കിയിരിക്കുന്നത്. ഈ സീസണില്‍ റോയ് കൃഷ്ണയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും രംഗത്തുണ്ടായിരുന്നു. എന്നാല്‍ മഞ്ഞപ്പടയെ മറികടന്ന് ബെംഗളൂരു താരത്തെ സ്വന്തമാക്കുകയായിരുന്നു.

ഈ സീസണില്‍ ബെംഗളൂരു സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് റോയ് കൃഷ്ണ. ഹാവി ഹെര്‍ണാണ്ടസ്, പ്രബീര്‍ ദാസ്, ഫൈസല്‍ അലി, അമൃത് ഗോപെ, ഹിര മൊണ്ഡാല്‍ എന്നിവര്‍ നേരത്തേ ടീമിനൊപ്പം ചേര്‍ന്നിരുന്നു. 34 കാരനായ കൃഷ്ണ ഫിജി അന്താരാഷ്ട്ര ഫുട്‌ബോള്‍ താരമാണ്. ഫിജിയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ റോയ് കൃഷ്ണ ദേശീയ ടീമിന്റെ നായകന്‍ കൂടിയാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടിയും താരം പന്തുതട്ടിയിട്ടുണ്ട്.

Leave a comment