European Football Foot Ball Top News transfer news

ഇവാൻ ടോണിയെ ടീമിലെത്തിക്കാൻ താത്പര്യമറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

July 17, 2022

author:

ഇവാൻ ടോണിയെ ടീമിലെത്തിക്കാൻ താത്പര്യമറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിയെ ടീമിലെത്തിക്കാൻ താത്പര്യമറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോയ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് ടോണി. കഴിഞ്ഞ സീസണിൽ 14 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയ താരത്തെ സ്വന്തമാക്കാൻ ന്യൂകാസിൽ, വെസ്റ്റ് ഹാം, ലീഡ്‌സ് യുണൈറ്റഡ് എന്നിവരും രംഗത്തുണ്ട്.

ഈ വേനൽക്കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആന്റണി മാർഷ്യാലിന്റെയും ഭാവി എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇവാൻ ടോണിയുടെ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനമെടുക്കുക. റെഡ് ഡെവിൾസ് നീക്കങ്ങൾ വേഗമാരംഭിച്ചില്ലെങ്കിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ന്യൂകാസിൽ ഒരു സ്‌ട്രൈക്കറെയും ഒരു വിംഗറെയും തിരയുന്നതിനാൽ ഇവാൻ ടോണിക്ക് നറുക്കു വീണേക്കാം.

ഈ വേനൽക്കാലത്ത് വെസ്റ്റ് ലണ്ടൻ ക്ലബ് വിടാൻ ഇവാൻ ടോണി തയാറായേക്കുമെന്നാണ് വാർത്തകൾ. ഇതിനോടകം തന്നെ ബ്രെന്റ്‌ഫോർഡിൽ നിന്നും ക്രിസ്റ്റ്യൻ എറിക്‌സണെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഒരു ഓഫർ നൽകിയാൽ സ്‌ട്രൈക്കറെയും ടീമിലെത്തിക്കാനാവും. സെറ്റ്-പീസുകളിൽ ടോണി, എറിക്‌സൺ സഖ്യത്തിന്റെ കെമിസ്ട്രിയും ക്ലബിന് വർക്ക്ഔട്ട് ചെയ്യാനാവും.

Leave a comment