European Football Foot Ball Top News transfer news

ബയേണിൽ ലെവൻഡോസ്‌കിയുടെ പകരക്കാരൻ ഹാരി കെയ്നോ?

July 17, 2022

author:

ബയേണിൽ ലെവൻഡോസ്‌കിയുടെ പകരക്കാരൻ ഹാരി കെയ്നോ?

റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്. ലെവൻഡോസ്‌കിക്ക് പകരക്കാരനായി ടോട്ടനം ഹോ‌ട്‌സ്‌പർ താരം ഹാരി കെയ്നെയാണ് ടീം ഉന്നംവെച്ചിരിക്കുന്നത്.

തീർച്ചയായും ഉയർന്ന നിലവാരമുള്ള മികച്ച സ്‌ട്രൈക്കറാണ് കെയ്നെന്നും എന്നാൽ ഭാവിയിലേക്കുള്ള സ്വപ്‌നം മാത്രമാണ് ഇതെന്നുമാണ് ബയേൺ മ്യൂണിക്ക് സിഇഒയായ ഒലിവർ ഖാൻ പറയുന്നത്. ലെവൻഡോസ്‌കി ബയേൺ വിട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന റൊണാൾഡോ പകരക്കാരനായി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെയധികം ശക്തമായിരുന്നുവെങ്കിലും തങ്ങളുടെ പദ്ധതികളിൽ റൊണാൾഡോയെ പരിഗണിക്കുന്നില്ലെന്ന് ബുന്ദസ്‌ലിഗ ടീം ആവർത്തിച്ച് വ്യക്തമാക്കുകയുണ്ടായി.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കു വേണ്ടി ബയേൺ മ്യൂണിക്ക് ശ്രമം നടത്താതിരുന്നതിന്റെ കാരണവും ഒലിവർ ഖാൻ വെളിപ്പെടുത്തി. റൊണാൾഡോയോട് തനിക്ക് വളരെയധികം ഇഷ്‌ടമുണ്ടെങ്കിലും ബയേൺ മ്യൂണിക്കിന്റെ ഫിലോസഫി വെച്ചു നോക്കുമ്പോൾ താരത്തെ ടീമിലെത്തിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ഒലിവർ ഖാൻ പറയുന്നത്.

Leave a comment