Cricket Cricket-International Top News

2022 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം ജൂലൈ 22-ന് അറിയാം

July 17, 2022

author:

2022 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം ജൂലൈ 22-ന് അറിയാം

ഏഷ്യാ കപ്പ് 2022 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ നടക്കും. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സലായാണ് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ ഈ ടൂർണമെന്റിനെ നേരിടാൻ ഒരുങ്ങുന്നത്.

ടി20 ഫോർമാറ്റിലാണ് 2022 ഏഷ്യാ കപ്പ് ക്രിക്കറ്റ് അരങ്ങേറാൻ ഒരുങ്ങുന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഷെഡ്യൂൾ അടുത്ത വെള്ളിയാഴ്ച്ച ജൂലൈ 22 ന് പുറത്തിറക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചന നൽകുന്നത്. ലീഗ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ രണ്ടുതവണ ഏറ്റുമുട്ടുമെന്ന റിപ്പോർട്ടുകളും ടൂർണമെന്റിന്റെ മാറ്റുകൂട്ടുന്നുണ്ട്.

ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷെഡ്യൂൾ അടുത്ത ആഴ്‌ച പുറത്തുവരുമെങ്കിലും ആദ്യം ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ആരായിരിക്കും എന്നതിലാണ് ആശങ്ക നിലനിൽക്കുന്നത്. ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം ലങ്കയിൽ രാഷ്ട്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അശാന്തി കാരണം ഏഷ്യാ കപ്പിന്റെ 15-ാം പതിപ്പ് ശ്രീലങ്കയിൽ നിന്ന് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന വാർത്തകളെല്ലാം പുറത്തുവരുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *