Cricket Cricket-International Top News

ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം തമീം ഇക്‌ബാൽ

July 17, 2022

author:

ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം തമീം ഇക്‌ബാൽ

രാജ്യാന്തര ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ തമീം ഇക്‌ബാൽ. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന് പിന്നാലെയാണ് തമീമിന്‍റെ പ്രഖ്യാപനം. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നതും.

കഴിഞ്ഞ വര്‍ഷം സിംബാബ്‌വേക്കെതിരെയാണ് തമീം ഇക്‌ബാൽ തന്റെ അവസാന അന്താരാഷ്‌ട്ര ടി20 മത്സരം കളിക്കുന്നത്. അന്ന് മത്സരത്തില്‍ 33 പന്തില്‍ 41 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ബംഗ്ലാദേശിനായി 78 രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് മുപ്പത്തിമൂന്നുകാരനായ തമീം ഇക്‌ബാല്‍. 24.08 ശരാശരിയിലും 117.2 സ്‌ട്രൈക്ക് റേറ്റിലും 1758 റണ്‍സ് നേടി. ഒരു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറികളും നേടിയപ്പോള്‍ 103 ആണ് ഉയര്‍ന്ന സ്കോര്‍.

189 ഫോറും 45 സിക്‌സറുകളും നേടി. 2007-ല്‍ കെനിയക്ക് എതിരെയായിരുന്നു രാജ്യാന്തര ടി20യിലെ അരങ്ങേറ്റം. രാജ്യാന്തര ടി20യില്‍ സെഞ്ചുറി നേടിയ ഏക ബംഗ്ലാദേശ് ബാറ്ററാണ് തമീം ഇക്‌ബാല്‍ എന്നതാണ് ശ്രദ്ധേയം. ടി20 ഫോര്‍മാറ്റില്‍ ബംഗ്ലാദേശിന്‍റെ ഉയര്‍ന്ന മൂന്നാമത്തെ റണ്‍വേട്ടക്കാരനെന്ന നേട്ടവും ഇക്ബാലിന്റെ പേരിലാണ്.

Leave a comment