Foot Ball ISL Top News

സ്പാനിഷ് പ്രതിരോധ താരം ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ

July 13, 2022

author:

സ്പാനിഷ് പ്രതിരോധ താരം ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ

സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗിലുമായി കരാറിലെതേതി ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. വരുന്ന സീസണില്‍ താരം മഞ്ഞപ്പടയ്ക്കായി ബൂട്ടുകെട്ടും. ഒരു വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞയാഴ്ച സ്ട്രൈക്കര്‍ അപ്പോസ്തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച ശേഷം സമ്മര്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരം കൂടിയാണ് വിക്ടര്‍.

29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ച പരിചയ സമ്പത്തുമായാണ് താരം മഞ്ഞപ്പടയിലേക്ക് എത്തുന്നത്.

ക്ലബ്ബിനൊപ്പം രണ്ട് വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടിയ മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം മൊംഗില്‍ കൂടി ചേരുമ്പോള്‍ അത് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും. 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയാണ് ആദ്യം വിക്ടറിനെ ഐഎസ്എല്ലിലെത്തിക്കുന്നത്. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു മൊംഗിൽ.

Leave a comment