വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനവും നഷ്ടമായേക്കും
പരിക്കിനെ തുടർന്ന് ഇന്ത്യന്‍ മുന്‍ നായകന് വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനവും നഷ്ടമായേക്കുമെന്ന് വാർത്ത. അവസാന രണ്ട് ടി20 മത്സരങ്ങള്‍ കളിച്ച മുൻ ഇന്ത്യൻ നായകന് പരിക്കിനെ തുടർന്ന് ഓവലില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിനം നഷ്ടമായിരുന്നു.
ലോർഡ്സില്‍ കോലിക്ക് കളിക്കാനാവാതെ വന്നാല്‍ ശ്രേയസ് അയ്യരിന് ഒരു അവസരം കൂടി ലഭിക്കും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് കോലിയ്ക്ക് പരിക്കേറ്റത്. കോലിയെ സംബന്ധിച്ചിടത്തോളം കരിയറിലെ അതിനിര്‍ണായകമായ വഴിയിലൂടെയാണ് താരം സഞ്ചരിക്കുന്നത്.
ഫോമില്ലാതെ ഇഴയുന്ന താരത്തിന് പ്രതാപ കാലത്തേക്ക് മടങ്ങിയെത്താനുള്ള അവസരമായിരുന്നു ഈ ഇംഗ്ലണ്ട് പരമ്പര. ആദ്യം മത്സരം നഷ്ടമാവുമെങ്കിലും രണ്ടാമത്തേയും മൂന്നാമത്തേയും മത്സരത്തിലേക്ക് കോലി തിരിച്ചെത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോലിയുടെ പരിക്ക് സംബന്ധിച്ച പുതിയ അറിയിപ്പുകളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല.