ജംഷഡ്പൂർ എഫ്സിയുടെ പുതിയ പരിശീലകൻ ഐഡി ബൂത്രോയ്ഡ്
പുതിയ പരിശീലകനെ നിയമിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷഡ്പൂർ എഫ്സി. യൂറോപ്പിൽ നിന്നും ഐഡി ബൂത്രോയ്ഡാണ് ടീമിന്റെ ചുമതലയേറ്റെടുത്തത്. ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്ഫോര്‍ഡിന്റെ പരിശീലകനായി 2005-ൽ സ്ഥാനമേറ്റ ബൂത്രോയ്ഡ് ആ വര്‍ഷം ടീമിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് യോഗ്യത വരെ നേടിക്കൊടുത്തിട്ടുണ്ട്. കൂടാതെ ഇംഗ്ലണ്ട് അണ്ടര്‍ 19, 20, 21 ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.
ബൂത്രോയ്ഡ് ബെന്‍ ചില്‍വെല്‍, ക്യാലം ഹഡ്സണ്‍ ഒഡോയ്, ഹാരി വിങ്ക്സ് തുടങ്ങിയ ലോകോത്തര താരങ്ങളുടെ പരിശീലകന് കൂടിയാണ് ഇദ്ദേഹം. മൂന്ന് സീസണില്‍ വാറ്റ്ഫോര്‍ഡിനെ പരിശീലിപ്പിച്ച ബൂത്രോയ്ഡ് 2007-ല്‍ ടീമിനെ എഫ്എ കപ്പ് സെമിഫൈനലിലെത്തിച്ചതും ശ്രദ്ധേയമായ നേട്ടമായിരുന്നു. കോള്‍ചെസ്റ്റര്‍ യുണൈറ്റഡ്, കവന്‍ട്രി കണ്ട്രി, നോര്‍ത്താംപ്ടണ്‍ ടൗണ്‍ തുടങ്ങിയ ക്ലബ്ബുകളെയും ബൂത്രോയ്ഡ് പരിശീലിപ്പിച്ചിട്ടുണ്ട്.