നെയ്മറെ പുറത്താക്കാനുള്ള സ്വകാര്യ പദ്ധതി;കൈലിയൻ എംബാപ്പെക്കെതിരെ സംഘര്‍ഷവുമായി ലയണല്‍ മെസ്സി
ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും പാരീസ് സെന്റ് ജെർമെയ്ൻ സഹതാരം നെയ്മറിന്റെ ഭാവിയെച്ചൊല്ലി ‘സംഘർഷത്തിലാണ്’.പിഎസ്ജി ചെയർമാൻ നാസർ അൽ-ഖെലൈഫി അടുത്തിടെ ബ്രസീലിയൻ താരത്തിന്റെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.നല്ല ഒരു ഓഫര്‍ ലഭിച്ചാല്‍ താരത്തിനെ വില്ക്കാന് പിഎസ്ജി തയ്യാര്‍ ആണ് എന്നറിയിച്ചു.

മാർച്ചിൽ, ചാമ്പ്യൻസ് ലീഗിൽ നിന്ന് റയൽ മാഡ്രിഡിനോട് അവസാന 16 ഘട്ടത്തിൽ പുറത്തായതിന് ശേഷം മെസ്സിയെയും നെയ്മറെയും പിഎസ്ജി ആരാധകര്‍ കൂവിയിരുന്നു.രണ്ട് ദക്ഷിണ അമേരിക്കൻ സൂപ്പർ താരങ്ങൾ ബോർഡോയ്ക്കെതിരായ മത്സരത്തില്‍ പന്ത് എപ്പോഴൊക്കെ സ്പര്‍ശിച്ചുവോ അപ്പോഴൊക്കെ കൂവല്‍ ആയിരുന്നു പിഎസ്ജി ആരാധകരുടെ പ്രതികരണം.തന്റെ പുതിയ കരാറിന്റെ ഭാഗമായി ക്ലബ്ബിന്റെ കായിക തീരുമാനങ്ങളിൽ എംബാപ്പെ വലിയ സ്വാധീനം ചെലുത്തുമെന്ന റിപ്പോർട്ടുകളായിരുന്നു. മാനേജർമാരെയും സ്പോർട്സ് ഡയറക്ടർമാരെയും കുറിച്ചുള്ള തീരുമാനങ്ങൾക്കൊപ്പം ഏതൊക്കെ കളിക്കാരെ സൈൻ ചെയ്യണം, സൂക്ഷിക്കണം എന്ന് സ്ട്രൈക്കർ തീരുമാനിച്ചേക്കും.അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ നെയ്മറുടെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം ക്ലബിന് യോജിച്ചതല്ല എന്നും അദ്ധേഹത്തെ എത്രയും പെട്ടെന്ന് നല്‍കണം എന്നാണ് എംബാപ്പേ കരുതുന്നത്.എന്നാല്‍ ഇതിനു മെസ്സി എതിരാണ്.മെസ്സി പിഎസ്ജിയില്‍ എത്താന്‍ ഒരു പ്രധാന കാരണം തന്നെ തന്റെ ഉറ്റമിത്രമായ നെയ്മര്‍ പാരീസില്‍ ഉള്ളതിനാല്‍ ആണ്.