രണ്ടാം T20 ; 49 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ
രോഹിത് ശർമ്മയുടെ പ്രചോദനാത്മകമായ നേതൃത്വവും ആക്രമണോത്സുകമായ പുതിയ സമീപനത്തിന്റെ നിറവില്‍ ഇന്ത്യ രണ്ടാം ടി20 ഇന്റർനാഷണലിൽ 49 റൺസിന് ഇംഗ്ലണ്ടിനെ പൂർണ്ണമായും പരാജയപ്പെടുത്തി, മൂന്ന് മത്സരങ്ങളുടെ പരമ്പര ശനിയാഴ്ചത്തെ വിജയത്തോടെ 2-0 ന് ഇന്ത്യ നേടി.മൂന്നാം T20 മത്സരം ഇന്ന് നടന്നേക്കും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എന്ന നിലയില്‍ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു.തുടക്കം മികച്ചത് ആയിരുന്നു എങ്കിലും മധ്യ ഓവറിലെ തുടര്‍ച്ചയായ വിക്കറ്റ് വീഴ്ച്ച ഇന്ത്യയെ വരിഞ്ഞുമുറുക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു.’ബാറ്റിംഗ് ഓൾറൗണ്ടർ’ രവീന്ദ്ര ജഡേജയുടെ (29 പന്തിൽ പുറത്താകാതെ 46) മധ്യഘട്ടത്തിൽ ഉറച്ചു നിന്നത് മൂലമാണ് ഒരു മാന്യമായ സ്കോറിലേക്ക് ഇന്ത്യക്ക് എത്താന്‍ കഴിഞ്ഞത്.പവർപ്ലേ ഓവറുകളിൽ ഭുവനേശ്വർ കുമാര്‍ (3/15) , ജസ്പ്രീത് ബുംറ (2/10), യുസേവേന്ദ്ര ചാഹൽ (2/10) എന്നിവരുടെ സമർഥമായ സ്പെലുകള് 17 ഓവറിനുളില് ഇംഗ്ലണ്ട് ഇന്നിംഗ്സ് 121 റൺസിന് അവസാനിപ്പിച്ചു.മൂന്നു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ആണ് മത്സരത്തിലെ താരം.