Cricket Cricket-International Top News

രണ്ടാം ടി20-യിൽ ഇഷാൻ കിഷന് പകരം വിരാട് കോലി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണമെന്ന് മുൻതാരം

July 8, 2022

author:

രണ്ടാം ടി20-യിൽ ഇഷാൻ കിഷന് പകരം വിരാട് കോലി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണമെന്ന് മുൻതാരം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20-യിൽ ഇഷാൻ കിഷന് പകരം വിരാട് കോലിയെ ഇന്ത്യക്കായി ഓപ്പൺ ചെയ്യിപ്പിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ച് മുൻ ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ഗ്രെയിം സ്വാൻ. കോലിയെ പോലൊരു താരത്തിനെ മൂന്നാം നമ്പറിൽ ഇറക്കുന്നതിലും നല്ലത് ഓപ്പണിംഗിൽ പരീക്ഷിക്കുന്നതായിരിക്കും നല്ലതെന്നാണ് സ്വാൻ കരുതുന്നത്.

ബാറ്റിംഗിന് വന്നതിന് ശേഷം പെട്ടെന്ന് സ്കോർ കണ്ടെത്താൻ വിരാട് കോലിക്ക് കഴിയില്ല എന്നതിനാലാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് ടീം മുതിരണമെന്ന ആവശ്യം ഗ്രെയിം സ്വാൻ മുന്നോട്ടുവെക്കുന്നത്. ആദ്യ ടി20-യിൽ കോലിക്ക് വിശ്രമം അനുവദിച്ചതിനാൽ രണ്ടാമത്തെയും മൂന്നാമത്തെയും ടി20-യിൽ മുൻ ഇന്ത്യൻ നായകൻ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ആദ്യ മൂന്ന് സ്ഥാനക്കാർ രോഹിത്, കിഷൻ, ഹൂഡ എന്നിവരായിരുന്നു. തുടർന്ന് യാദവ് നാലാം സ്ഥാനത്താണ് എത്തിയത്. കിഷൻ ഒഴികെ എല്ലാ ബാറ്റ്‌സ്മാൻമാരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആയതിനാൽ ഇഷാന് പകരക്കാരനായി കോലിക്ക് അവസരം ലഭിക്കാനും സാധ്യത കൂടുതലാണ്.

2021 മാർച്ചിൽ അഹമ്മദാബാദിലാണ് കോലി അവസാനമായി ഇന്നിംഗ് ഓപ്പൺ ചെയ്യാനെത്തിയത്. അന്ന് രോഹിതിനൊപ്പം 52 പന്തിൽ പുറത്താകാതെ 80 റൺസാണ് കോലി അടിച്ചെടുത്തത്. റൺസ് കണ്ടെത്താൻ ഓപ്പണിംഗിൽ വേണ്ടത്ര സമയം ലഭിക്കുമെന്നതിനാൽ കോലിക്ക് ഈ റോൾ ഗംഭീരമായി ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a comment