Cricket Cricket-International Top News

ഏഷ്യാ കപ്പ് മത്സരക്രമമായി, ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങി

July 8, 2022

author:

ഏഷ്യാ കപ്പ് മത്സരക്രമമായി, ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സര ക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബ‍ർ 11 വരെ ശ്രീലങ്കയിലാണ് ടൂർണമെന്‍റ് അരങ്ങേറുന്നത്. 2020-ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് കൊവിഡ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം ഓഗസറ്റ് 28-ന് ആണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.

കഴി‍ഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് നാണംകെടുത്തിയിരുന്നു. ഇതിനുള്ള പകരംവീട്ടലായാണ് ഇന്ത്യ ഈ മത്സരത്തെ കാണുന്നതെങ്കിലും സാങ്കേതികതികവുള്ള പാക് പടയെ അത്രവേഗം കീഴ്പ്പെടുത്തുക എളുപ്പമാകില്ലെന്നാണ് കണക്കുകൂട്ടൽ.

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകും ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിലേത് എന്നതും ശ്രദ്ധേയമാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുക.

Leave a comment