Cricket Cricket-International Top News

ധോണിയെയും കോലിയേയും മറികടന്ന് മറ്റൊരു നേട്ടം കൂടി കൈവരിച്ച് രോഹിത്

July 8, 2022

author:

ധോണിയെയും കോലിയേയും മറികടന്ന് മറ്റൊരു നേട്ടം കൂടി കൈവരിച്ച് രോഹിത്

ഇന്നലത്തെ ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ രണ്ട് റെക്കോർഡുകളാണ് ഇന്ത്യൻ നായകൻ തന്റെ പേരിൽ കുറിച്ചത്. തുടര്‍ച്ചയായി 13 ട്വന്റി 20 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ നായകനെന്ന നേട്ടം കൈവരിച്ച് പുത്തൻ റെക്കോർഡിന് ഉടമയായ ഇന്ത്യൻ നായകൻ ക്യാപ്റ്റനെന്ന നിലയില്‍ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന വേഗമേറിയ ഇന്ത്യന്‍ താരമായും മാറി.

മുൻ ഇന്ത്യൻ നായകൻമാരായ എംഎസ് ധോണിയും വിരാട് കോലിയുമാണ് മുമ്പ് ക്യാപ്റ്റനായിരിക്കേ 1000 രാജ്യാന്തര ടി20 റണ്‍സ് നേടിയവർ. എന്നാല്‍ മത്സരങ്ങളുടെ എണ്ണത്തില്‍ ഇവരില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് ക്ലബിലെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത്താണ്. 29 മത്സരങ്ങളിൽ നിന്നുമാണ് താരം ഈ നേട്ടമാണ്

മുമ്പ് വിരാട് കോലി നാഴികക്കല്ലിലെത്തിയത് 30 മത്സരങ്ങളിലായിരുന്നു. 14 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 24 റണ്‍സാണ് നേടിയാണ് ഇംഗ്ലണ്ടിനെതിരെ സതാംപ്ടണിലെ ആദ്യ ടി20യിൽ രോഹിത് നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിക്കാനായതും ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ട്.

Leave a comment