Cricket Cricket-International Top News

തുടര്‍ച്ചയായി 13 ജയം, ടി20-യിൽ പുതിയ റെക്കോർഡിട്ട് രോഹിത് ശർമ

July 8, 2022

author:

തുടര്‍ച്ചയായി 13 ജയം, ടി20-യിൽ പുതിയ റെക്കോർഡിട്ട് രോഹിത് ശർമ

തുടര്‍ച്ചയായി 13 ട്വന്റി 20 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ നായകനെന്ന നേട്ടം കൈവരിച്ച് പുത്തൻ റെക്കോർഡിന് ഉടമയായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ജയത്തോടെയാണ് ഈ ബഹുമതി രോഹിത് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ തുടര്‍വിജയങ്ങളുണ്ടായത്.

സതാംപ്ടണിൽ നടന്ന ആദ്യ ടി20 ഇന്റർനാഷണലിൽ ഇംഗ്ലണ്ടിനെ 50 റൺസിന് പരാജയപ്പെടുത്തി കൊണ്ട് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 നു ലീഡ് നേടി. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് എട്ട് വിക്കറ്റിന് 198 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 19.3 ഓവറിൽ 148-ന് അവസാനിച്ചു. ബാറ്റ് കൊണ്ട് വിസ്മയിപ്പിച്ച ഹാർദിക് ബോളിംഗിലും മികവ് പുലർത്തിയതാണ് വിജയം കൈവരിക്കാൻ സഹായകരമായത്.

Leave a comment