ജൂലൈയിൽ സിംബാബ്വെ പര്യടനത്തിനായി പറക്കാൻ ബംഗ്ലാദേശ്
മൂന്ന് ഏകദിനങ്ങൾക്കും ടി20 മത്സരങ്ങൾക്കുമായുള്ള ബംഗ്ലാദേശിന്റെ സിംബാബ്വെ പര്യടനത്തിന്റെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായി. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലും സിംബാബ്വെ പര്യടനത്തിലും ഷാക്കിബ് ലഭ്യമല്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) സ്ഥിരീകരിച്ചിട്ടുണ്ട്.
സിംബാബ്വെ പര്യടനത്തിനത്തിനായി ബംഗ്ലാദേശ് ജൂലൈ 22ന് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ജൂലൈ 25 ന് ഒരു സന്നാഹ ഏകദിന മത്സരം കളിച്ചതിനു ശേഷം തുടർന്ന് ജൂലൈ 28, 30, ഓഗസ്റ്റ് 1 തീയതികളിൽ ഏകദിന മത്സരങ്ങൾ അരങ്ങേറും. പരമ്പരയിലെ മൂന്ന് ടി20 മത്സരങ്ങൾ യഥാക്രമം ഓഗസ്റ്റ് 4, 6, 8 തീയതികളിൽ നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചരിക്കുന്നത്. എല്ലാ മത്സരങ്ങളും ഹരാരെയിൽ ആതിഥേയത്വം വഹിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
ബംഗ്ലാദേശ് നിലവിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ്. ജൂലൈ 7 വ്യാഴാഴ്ച്ച ഗയാനയിലെ പ്രൊവിഡൻസിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20 കളിക്കും. പര്യടനത്തിലെ തുടർന്നുള്ള മൂന്ന് മത്സര ഏകദിന പരമ്പര ജൂലൈ 10 ന് ആരംഭിച്ച് 16 ന് അവസാനിക്കും.