Cricket Cricket-International Top News

വോർസെസ്റ്റർഷെയറുമായുള്ള കരാർ അവസാനിപ്പിച്ച് മോയിൻ അലി

July 6, 2022

author:

വോർസെസ്റ്റർഷെയറുമായുള്ള കരാർ അവസാനിപ്പിച്ച് മോയിൻ അലി

വെറ്ററൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലി ഇംഗ്ലീഷ് കൗണ്ടി ക്ലബ് വോർസെസ്റ്റർഷെയറുമായുള്ള കരാർ അവസാനിപ്പിക്കുന്നു. 2006 സെപ്റ്റംബറിൽ വാർവിക്ഷെയറിൽ നിന്ന് വോർസെസ്റ്ററിൽ ചേർന്ന അലി ക്ലബ്ബിനായി എല്ലാ ഫോർമാറ്റുകളിലുമായി ഏകദേശം 350 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്.

വോർസെസ്റ്റർഷെയറിന് വേണ്ടി 13,000-ത്തിലധികം റൺസും 300-ലധികം വിക്കറ്റുകളും അലിയുടെ പേരിൽ കുറിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ടീമിനൊപ്പം മൂന്ന് കിരീട നേട്ടത്തിലും പങ്കാളിയാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ക്ലബ്ബിൽ വലിയ പങ്ക് വഹിച്ച ഒരു പ്രചോദനാത്മക ഐക്കണായി അലി എപ്പോഴും ഓർമിക്കപ്പെടുമെന്ന് വോർസെസ്റ്റർഷയർ പറഞ്ഞു.

മറുവശത്ത് വോർസെസ്റ്റർഷെയറുമായുള്ള ഓരോ മിനിറ്റും താൻ ഇഷ്ടപ്പെടുന്നുവെന്നും ക്ലബിൽ നിന്ന് വേർപിരിയുന്നതിൽ വിഷമമുണ്ടെന്നും അലി പറഞ്ഞു. അതേസമയം വൈറ്റ് ബോൾ ക്രിക്കറ്റിനായുള്ള മൂന്ന് വർഷത്തെ കരാറിൽ അലി ഒപ്പുവെച്ചതായി വാർവിക്ഷയർ പ്രഖ്യാപിച്ചു.

Leave a comment