Cricket Cricket-International Top News

ടെസ്റ്റ് ബാറ്റ്സ്‌മാൻമാരുടെ റാങ്കിംഗിൽ‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി വിരാട് കോലി

July 6, 2022

author:

ടെസ്റ്റ് ബാറ്റ്സ്‌മാൻമാരുടെ റാങ്കിംഗിൽ‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി വിരാട് കോലി

ഐസിസി ടെസ്റ്റ് ബാറ്റ്സ്‌മാൻമാരുടെ റാങ്കിംഗിൽ‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി ഇന്ത്യന്‍ താരം വിരാട് കോലി. ഏറ്റവും പുതിയ റാങ്കിംഗില്‍ നാലു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് കോലി 13-ാം സ്ഥാനത്തേക്കാണ് കൂപ്പുകുത്തിയത്. സമീപകാലത്തെ മോശം പ്രകടനമാണ് താരത്തിന് വിനയായിത്. കൂടാതെ കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും കോലിക്ക് തിളങ്ങാനായിരുന്നില്ല.

എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 11, 20 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. അതേസമയം ഋഷഭ് പന്ത് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിനു പുറമെ പന്ത് കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

ന്യൂസിലൻഡിനെതിരെയും ഇന്ത്യയ്‌ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്ത ജോണി ബെയര്‍സ്‌റ്റോ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. 923 പോയിന്റോടെ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഐസിസി ടെസ്റ്റ് ബാറ്റ്സ്‌മാൻമാരുടെ റാങ്കിംഗിൽ‍ ഒന്നാമൻ. മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം, റിഷഭ് പന്ത് എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങൾ.

Leave a comment