റെക്കോർഡ് ചേസിലൂടെ ഇംഗ്ലണ്ട് ഇന്ത്യക്ക് പരമ്പര വിജയം നിഷേധിച്ചു
ജോ റൂട്ടും ജോണി ബെയർസ്റ്റോയും സെഞ്ച്വറി നേടിയത്തിന്റെ പിന്‍ബലത്തില്‍ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയേ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിനു തോല്‍പ്പിച്ചു.ഇംഗ്ലണ്ടിന് 378 റൺസിന്റെ ഭീമാകാരമായ വിജയലക്ഷ്യം പിന്തുരേണ്ടത് ഉണ്ടായിരുന്നു എങ്കിലും ധീരതയോടെ ബാറ്റ് വീശിയ അവര്‍ വെറും 77 ഓവറിനുള്ളില്‍ ലക്ഷ്യം കണ്ടു.

നാലാം ദിനം 259/3 എന്ന നിലയിൽ കളി പുനരാരംഭിക്കുമ്പോള്‍ ആതിഥേയര്‍ക്ക് ഏഴ് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 119 റൺസ് കൂടി വേണ്ടിയിരുന്നു.അര്‍ദ്ധ ശതകത്തില്‍ നിന്നും ബാറ്റ് വീശിയ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും സെഞ്ച്വറി നേടി.അഞ്ചാം ദിനത്തില്‍ ഒന്നാം സെഷനില്‍ തന്നെ കളി ജയം നേടാന്‍ ഇരുവര്‍ക്കും ആയി.പ്രതീക്ഷ ഏറെ വെച്ച ബോളര്‍മാര്‍ ആരും തന്നെ രണ്ടാം ഇന്നിങ്ങ്സില്‍ മികച്ച പ്രകടനം പുറതെടുക്കാത്തതും ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ അഞ്ച് മത്സരങ്ങള്‍ ഉള്ള ടെസ്റ്റ് പരമ്പരയില്‍ 2-2 എന്ന നിലയില്‍ ഇന്ത്യയും ഇംഗ്ലണ്ടും സമനിലയില്‍ പിരിഞ്ഞു.ജൂലൈ ഏഴിന് ഇന്ത്യ ഇംഗ്ലണ്ട് T20 പരമ്പരക്ക് തുടക്കം കുറിക്കും.